ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ

കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് […]
കാറളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പുല്ലൂർ ഊരകം ശാസ്താംകുളം റോഡ് കുമ്മണാംചേരിപാറേക്കാടൻ വീട്ടിൽ പരേതനായ ജോസ് മകൻഷാബു ( 45 ) കുഴഞ്ഞുവീണു മരിച്ചു. അമ്മ എൽസി. ഭാര്യ നിഷ. മകൾ അമയ. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരകർമ്മം 2025 ഒക്ടോബർ 21 -തീയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊറ്റന്നെല്ലൂർ ഫാററിമ മാതാ ദേവാലയ സെമിത്തേരിയിൽ
റപ്പായ് ( 69 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട തെക്കേത്തല പൊറിഞ്ചു മകൻ റപ്പായ് ( 69 ) അന്തരിച്ചു. മക്കൾ സംഗീത. സരിത. സവിത. മരുമക്കൾ ജിംസൺ. ജെറാൾഡ്. ഡാനിയേൽ. സംസ്കാരകർമ്മം 2025 ഒക്ടോബർ 21- തീയ്യതി ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പുല്ലൂർ തുറവൻക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ
പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി

ശബരിമല മേൽശാന്തിയായി തൃശൂർ വാസപുരം ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡിയെ തെരഞ്ഞെടുത്തു . കൊടകര സ്വദേശിയാണ്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്
വർക്ക് ഷോപ്പിൽ നിന്നും ഫോൺ, പണം, എ.ടി.എം കാർഡ് മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ.

ഇരിങ്ങാലക്കുട: മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും, എ.ടി.എം കാർഡും 7500 രൂപയും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെൽസൻ കോർവ (35 വയസ്സ്) എന്നയാളെയാണ് പിടികൂടിയത്.. 13.10.2025-ന് ഉച്ചതിരിഞ്ഞ് 04.00 മണിക്കും 04.25 മണിക്കും ഇടയിലുള്ള സമയത്ത് ആറാട്ടുപുഴ ദേശം, മടപ്പാട് വീട്ടിൽ സലീഷ് (46 വയസ്സ്) എന്നയാളുടെ കാർ വർക്ക് ഷോപ്പിലാണ് മോഷണം നടന്നത്. വർക്ക് ഷോപ്പിൽ […]
കൂടൽമാണിക്യ ക്ഷേത്രവസ്തുക്കളുടെ സുരക്ഷ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട: കേരളത്തിലെ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ എന്നീ ദേവസ്വം ബോർഡുകളോടൊപ്പം സംസ്ഥാന സർക്കാരിന്റെ ദേവസ്വം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂടൽമാണിക്യം ദേവസ്വത്തിന്റെ ഭരണത്തിൽ കീഴിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കൂടൽമാണിക്യസ്വാമിയുടെ വകയായിട്ടുള്ള വിലപിടിപ്പുള്ള എല്ലാ സ്വത്തുക്കളും ദേവസ്വം ഭരണത്തിൽ സുരക്ഷിതമാണോ എന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിടമ്പിൽ ചാർത്തുന്ന സ്വർണ്ണ ഗോളകം, വിശിഷ്ടമായ തലേക്കെട്ടുകൾ, കോലങ്ങൾ, വെഞ്ചാമരപിടികൾ,ആലവട്ടപിടികൾ,കുടങ്ങൾ, മറ്റു സ്വർണ്ണ,വെള്ളി വഴിപാടുകൾ തുടങ്ങിയ വൈവിധ്യമാർന്ന വസ്തുവകകളുടേയും ശേഖരമാണ് […]
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെസർപ്പക്കാവിലെ ആയില്യം പൂജ നടന്നു

ഇരിഞ്ഞാലക്കുട ശ്രീകുടൽമാണിക്യം ക്ഷേത്രത്തിലെ സർപ്പക്കാവിൽ നഗരമണ്ണ ശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നിറഞ്ഞ ഭക്തജന സാന്നിദ്ധ്യത്തിൽ കന്നിമാസത്തിലെ ആയില്യം പൂജ നടന്നു. സർവ്വശ്രി കൂടപ്പുഴ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, പെരികമന ഈശ്വരൻ നമ്പൂതിരി എന്നിവർ പരികർമ്മികളായിരുന്നു. ചടങ്ങുകൾക്ക് ദേവസ്വം മെംബർമാരായ ഡോ. മുരളി ഹരിതം , ബിന്ദു , ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി
പോലീസുകാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഭാര്യയും 10 വയസുള്ള മകളുമായി കാറിൽ പോവുകയായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ഭാര്യയെയും മകളെയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതികളായ ദീപു ഫ്രാൻസീസ് നെയും ലിസ്റ്റൺ നെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി* *ഒന്നാം പ്രതിയായ ദീപു കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 54 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ട കേസിൽ ബഹു. കോടതി 10 വർഷം ശിക്ഷിക്കപ്പെട്ടയാളാണ്. ഈ കേസ്സിൽ 5 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങിയതാണ് ദീപു ഫ്രാൻസീസ്* *ലിസ്റ്റൺ വെള്ളിക്കുളങ്ങര പോലീസ് […]
പ്രതിഷേധപ്രകടനവും യോഗവും നടത്തി

ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി മേഖലയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ശബരിമലയിൽ സ്വർണ്ണക്കൊള്ളനടത്തിയ ദേവസ്വം ബോർഡ് മെമ്പർമാരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുകയും ശബരിമല സ്വത്തുക്കൾ സംരക്ഷിക്കുകയും സ്വർണ്ണ കള്ളന്മാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങൾക്കെതിരെയും സ്വർണ്ണ കള്ളന്മാരുടെ ദേവസ്വം ബോർഡ് പിരിച്ചു വിടുകയും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പൊറത്തുശ്ശേരി മേഖലയിൽ പ്രകടനവും പൊതുയോഗം നടത്തി പൊതുയോഗം ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ പി നന്ദൻ ഉദ്ഘാടനം ചെയ്യുകയും […]