ചെമ്മണ്ടയിൽ 3 സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു

കാറളം ഗ്രാമ പഞ്ചായത്ത് ചെമ്മണ്ട നാലാം വാർഡിലെ മൂന്ന് സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു. ചെമ്മണ്ട തുമ്പരത്തി രാമകൃഷ്ണൻ,അംബിക രാമകൃഷ്ണൻ,ബിജു,സിമി ബിജു,മായ ബിജു,വിഷ്ണു ബിജു,ചക്കാലക്കൽ ഷീല ജോസഫ്,ജോമോൻ ജോസഫ്,റിനി ജോമോൻ,പാറക്കൽ സുരേഷ് ചാമി,ബിന്ദു സുരേഷ്, ആദിത് സുരേഷ് തുടങ്ങി ഇരുപതോളം പേരാണ് കോൺഗ്രസിൽ ചേർന്നത്.തൃശൂർ ജില്ല കോൺഗ്രസ് പ്രസിഡൻ്റായി അഡ്വ ജോസഫ് ടാജറ്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം ജില്ലയിലെ മറ്റു പാർട്ടികളിൽ നിന്നും പ്രവർത്തകരെ കോൺഗ്രസ്സിൽ എത്തിക്കാനായി പ്രഖ്യാപിച്ച കൂടണയാം കോൺഗ്രസിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഇവർ സിപിഎം പ്രവർത്തനം […]
ഇരിങ്ങാലക്കുട റോഡ് നവീകരണത്തിന് 1.77 കോടി അനുമതി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 1 കോടി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായി : മന്ത്രി ഡോ ആർ ബിന്ദു സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 1 കോടി 77 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി പ്രദേശത്തെയും റോഡുകളാണ് നവീകരിക്കുന്നത്. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പുള്ളിപ്പറമ്പന്‍ – പണിക്കർമൂല റോഡ് – […]
കാട്ടൂരിലെ കുടിവെള്ള മലിനീകരണം

കാട്ടൂരിലെ കുടിവെള്ള മലിനീകരണം,ജനകീയ കുടിവെള്ള സംരക്ഷണവേദി വാഹനജാഥയും പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണയും നടത്തി
കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം

എടതിരിഞ്ഞി പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം.അടച്ച് കെട്ടിയ ചീപ്പിന്റെ ഒരു ഭാഗം പോലീസ് സാന്നിദ്ധ്യത്തില്‍ തുറന്നു
എൽ.ഡി.എഫ് കുറ്റപത്രം സമർപ്പിച്ചു

ഇരിങ്ങാലക്കുട നഗരസഭ യു.ഡി.എഫ് ഭരണത്തിനെതിരായ എൽ.ഡി.എഫ് കുറ്റപത്രം സമർപ്പിച്ചു
25 ന് മനുഷ്യചങ്ങലയും തീര്‍ക്കും

പുല്ലൂര്‍ പൊതുമ്പു ചിറയോരം ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങും യാഥാര്‍ത്ഥ്യമാകുന്നു,ലഹരിയ്‌ക്കെതിരെ ക്യാബൈയ്‌നായി ഒക്ടോബര്‍ 25 ന് മനുഷ്യചങ്ങലയും തീര്‍ക്കും
പ്രദീപ് കുമാർ (67) നിര്യാതനായി

ഇരിങ്ങാലക്കുട : കാരുകുളങ്ങര പാലം സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന പി എൻ ജി ബ്രൈറ്റ് ലോണ്ട്രി സർവ്വീസസ് ഉടമ കിട്ടമേനോൻ റോഡ് “ഉദയം” വീട്ടിൽ പ്രദീപ് കുമാർ (67) നിര്യാതനായി.സംസ്കാരം ഇന്നു വൈകീട്ട് 4 മണിക്ക് മുക്തിസ്ഥാനിൽ.ഭാര്യ : ഗിരിജ.മക്കൾ : അർജ്ജുൻ, വിഷ്ണു.മരുമകൾ : അമൃത
ഒൻപതു വയസ്സുക്കാരനെ പാമ്പുകടിച്ചു

പടിയൂരിൽ ഒൻപതു വയസ്സുക്കാരനെ ഉറങ്ങി കിടക്കവേ പുതപ്പിനുള്ളിൽ പാമ്പുകടിച്ചു.വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പുതപ്പിനുള്ളിൽ കയറിയ പാമ്പു കടിച്ച് ഒൻപതുവയസ്സുകാരൻ ചികിത്സയിൽ. പടിയൂർ ജുമാ മസ്‌ജിദിനു പിറകിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ ഷജീറിന്റെയും ഫെജീനയുടെയും മകൻ മുഹമ്മദ് നയീമിനാണ് കടിയേറ്റത്.ബുനാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ നിലത്ത് വിരിച്ചു കിടക്കയിൽ അനിയത്തിക്കൊപ്പമാണ് കുട്ടി കിടന്നിരുന്നത്. സഹോദരിക്ക് കടിയേറ്റിട്ടില്ല.ഛർദിയും തളർച്ചയും വന്നതിനെത്തുടർന്ന് കുട്ടിയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടു കാർ അറിഞ്ഞത്.ആശുപത്രിക്കാരുടെ നിർദേശപ്രകാരം ഉടൻ കുട്ടി കിടന്നിരുന്ന കിടക്കയും പുതപ്പും […]
വൻ എം.ഡി.എം.എ ശേഖരവുമായി തൃശൂരിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട മാള സ്വദേശി നൌഫൽ നൌഷാദാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ഡാൻസാഫ് സംഘവും പീച്ചി പൊലീസും ചേർന്നാണ് മുടിക്കോട് നിന്നും പ്രതിയെ പിടികൂടിയത്. 315 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൌഫലിനെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പൊലീസ് സംഘം പിടികൂടിയത്.
തലക്കടിച്ച് കൊലശ്രമം; പ്രതി എയർപോർട്ടിൽ പിടിയിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* കാട്ടൂർ : 2018 ഏപ്രിൽ 14 ന് പടിയൂരിൽവെച്ച് പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് 31 വയസ് എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ 34 വയസ് എന്നയാളെ 18-04-2018 തിയ്യതിയിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നതും പിന്നീട് […]