പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്. സ്കൂളിലെ പ്രധാന അധ്യാപകൻ്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും സഹായം തേടി. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ്, ഇരിങ്ങാലക്കുട വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ, […]
വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു
ട്രെയിൻ തട്ടി വയോധിക മരിച്ചു

തൃശൂർ പുതുക്കാട് തെക്കെതൊറവ് ഗേറ്റിൽ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു.മുപ്ലിയം ഒറ്റാലി വീട്ടിൽ കേശവൻ്റെ ഭാര്യ 63 വയസുള്ള ശോഭനയാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിനായിരുന്നു അപകടം. തൊറവിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു
കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അണിമംഗലത്ത് രാമൻ നമ്പൂതിരി അടിസ്ഥാനശില പാകി.ശങ്കരമംഗലം ദേവസ്വം ഓഫീസർ പി.ആർ. ജിജു, ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് ബാബുരാജ് കുളക്കാട്ടിൽ, വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ, സെക്രട്ടറി എൻ. നാരായണൻകുട്ടി, ജോയിൻ്റ് സെക്രട്ടറി പുഷ്പവല്ലി മോഹനൻ, ക്ഷേത്രം ശില്പി പി.കെ. സജീവൻ, ക്ഷേത്ര ഉപദേശക സമിതി, പുനരുദ്ധാരണ […]
പിടികിട്ടാപുള്ളിയെ ലുക്കൗട്ട് സർക്കുലർ

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* കാട്ടൂർ : 12.07.20 തിയ്യതി 19.30 മണിക്ക് താണിശ്ശേരി എന്ന സ്ഥലത്തു നിന്നും കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യുവാവിനെ വിട്ടയക്കണമെങ്കിൽ […]
പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരിക്ക്

തൃശ്ശൂരിൽ പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരിക്ക് .എറണാകുളം സെൻട്രൽ റേഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനും, പി എസ് ഒയ്ക്കും ആണ് പരിക്കേറ്റത് .ഡിവൈഎസ്പിയുടെ കയ്യിന്റെ എല്ല് പൊട്ടി.ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാതയിൽ മരത്താക്കരയിൽ വെച്ച് ആയിരുന്നു അപകടം
യുവതി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. : അമ്മ കവിത സഹോദരി അപർണ
നെടുമ്പാലിൻ്റെ മീനാക്ഷിക്ക് ഗോൾഡ് വിജയം

മലേഷ്യയിൽ വെച്ച് നടന്ന 15 മത് ഏഷ്യൻ ബീച് തഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ 23 വയസ്സിന് താഴെയുള്ള വനിതകളുടെ 500kg, 520 kg , എന്നീ വിഭാഗങ്ങളിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോൾഡ് മെഡൽ നേടിയ നെടുമ്പാളിൻ്റെ അഭിമാനമായ പുത്തൻപുര വീട്ടിൽ അനിൽ നീതു ദമ്പതികളുടെ മകളായ മീനാക്ഷിക്ക് അഭിനന്ദനങ്ങൾ. പറപ്പൂക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മീനാക്ഷി
റവന്യൂ ജില്ലാ കലോത്സവം

റവന്യൂ ജില്ലാ കലോത്സവം : നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ,സംഘാടക സമിതി രൂപീകരിച്ചു
കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : പൂമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എടക്കുളം കോമ്പാത്ത് വീട്ടിൽ പാറൻ കുട്ടി മകൻ അജിത്ത് കുമാർ ( 39 ) കുഴഞ്ഞുവീണു മരിച്ചു. ഭാര്യ ഷിജി. മക്കൾ അശ്വിൻ കൃഷ്ണ. അർച്ചിത. ആത്മീക. സംസ്കാരം 2025 ഒക്ടോബർ 25- തീയ്യതി ശനിയാഴ്ച രാവിലെ 10 30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ