IJKVOICE

ഇരിങ്ങാലക്കുട ശാന്തിനഗര്‍ പരിസരം ഇനി ക്യാമറ നീരിക്ഷണത്തില്

ഇരിങ്ങാലക്കുട ശാന്തിനഗര്‍ പരിസരം ഇനി ക്യാമറ നീരിക്ഷണത്തില്‍,ഷിവല്‍റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിലാണ് വെള്ളാങ്ങല്ലൂർ അമരിപ്പാടം നിസ്കാരപ്പള്ളിക്ക് സമീപം തൈപറമ്പിൽ വീട്ടിൽ നാസറിൻ്റെ മകൻ റിസാൽ (21) മരിച്ചു. രാത്രി 12 മണിയോടെ ബീച്ച് റോഡിലെ മാളൂട്ടിവളവിലാണ് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടന്നയുടനെ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു

ബാലമുരുകൻ എന്ന തടവുകാരനാണ് രക്ഷപ്പെട്ടത് .കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോൾ വേഷം.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട് പോലീസ് ജയിലിൽ എത്തിക്കുന്ന സമയത്തായിരുന്നു രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കൈവിലങ്ങഴിച്ചു നൽകിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടതായും സംശയം ഉണ്ട്.പൊലീസ് തൃശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തിവരികയാണ് .ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നാണ് ഇയാൾ […]

കൂട്ട ധർണ നടത്തി

മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികളും, സെയിൽസ്മാൻമാരും ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൂട്ട ധർണ നടത്തി

ഐ.എം. വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

ജില്ലയിലെ കായികപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ഇതിഹാസമായ പത്മശ്രീ പുരസ്‌ക്കാര ജേതാവായ ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു. മാലിന്യകൂമ്പാരമായിരുന്ന ലാലൂര്‍ ഇനി ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കായിക വിസ്മയത്തിന്റെ ഈറ്റില്ലമായി മാറുകയാണ്. അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സ് 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന കായിക വകുപ്പും തൃശ്ശൂര്‍ […]

രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, ബ്ലോക്ക് വൈസ് […]

ജീവൻ രക്ഷിച്ച് പോലീസ്

ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനം […]

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പടിയൂര്‍ എടതിരിഞ്ഞി സ്വദേശി പുത്തനായില്‍ മോഹനന്‍ ഭാര്യ പുഷ്പ (78) യാണ് മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞാണ് എടതിരിഞ്ഞി സെന്ററില്‍ വച്ച് അപകടം നടന്നത്.റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന്പീടിക ഭാഗത്ത് നിന്നും വന്ന കാറിടിക്കുകയായിരുന്നു.അതേ കാറില്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ ജൂബീലി ആശുപത്രിയിലേയ്ക്കും കൊണ്ട് പോയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.മക്കൾ :ബാബു, ബിന്ദു, അമ്പിളി, മനോജ്‌. മരുമകൾ :അനിത, ബാബു, ഷാജി, സരിത