IJKVOICE

ഉദ്ഘാടനം ചെയ്തു.

പൂമംഗലം ഗ്രാമപഞ്ചായത്ത് ഫെസിലിസ്റ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളത്തിന്റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ഫെസിലിസ്റ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ബിന്ദു എം.എസിന്റെ അധ്യക്ഷതയില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി നിര്‍വ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ദീപ കെ.വി ആശംസകള്‍ അറിയിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുളള എല്‍. ആര്‍. പി മാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് ഉഷ മധു നന്ദി പറഞ്ഞു.

ആറാട്ടുപുഴ പൂരം ചടങ്ങുകൾക്ക് പരിസമാപ്തി

ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി* ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തി സാന്ദ്രമായി. ഗ്രാമത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഗ്രാമബലി. ഗ്രാമത്തിന്റെ എല്ലാദിക്കിലും ശാസ്താവ് സഞ്ചരിച്ച്‌ ഗ്രാമവാസികൾക്ക് സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നു. പൂരത്തിന്റെ പിറ്റേ ദിവസം വൈകുന്നേരം ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽ മാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച്‌ വെച്ചു. മാടമ്പി വിളക്ക്‌, നിറപറ, നാളികേരമുടച്ച്‌വയ്ക്കൽ എന്നിവ ഉണ്ടായി. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് 9.40ന് ശാസ്താവ് പുറത്തേയ്ക്ക് എഴുന്നെള്ളി. […]

അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

ബിസിനസ്സില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം വെച്ച് യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ ഇരിങ്ങാലക്കുട അറസ്റ്റില്

ബിജെപി പ്രതിഷേധം

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം, ഇരിങ്ങാലക്കുടയിൽ മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം

ജോനസ് യുകെയിൽ നിര്യാതനായി

ഇരിങ്ങാലക്കുട : ചിറയത്തു കോനിക്കര പരേതനായ ജോസഫിന്റെയും റോസ്മേ രിയുടെയും മകൻ ജോനസ് (ജോമോൻ – 52)യുകെയിൽ നിര്യാതനായി. സംസ്‍കാരം പിന്നീട് ഭാര്യ : സൗമി ജോനസ് മക്കൾ : ജോഷ്വാ, അബ്രാം. സഹോദരങ്ങൾ :തോംസൺ, ജോബി.

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ശ്രീ കുടൽ മാണിക്യം ക്ഷേത്ര സന്നിധിയിൽ ഏപ്രിൽ 13 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ ശീലകത്തു നിന്നും കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൻ്റെ ശ്രീലകത്തു നിന്നും കൊണ്ടുവന്ന ദീപം കുമാരി ആശ സുരേഷിൻ്റെ അഷ്ടപദിയോടെ സപ്താഹാചാര്യൻമാർ വേദിയിലെ വിളക്കിൽ തെളിയിച്ചു കൊണ്ടാണ് സപ്താഹത്തിന്ന് തുടക്കം കുറിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ദേവസ്വം മെംബർ ഡോ. മുരളി ഹരിതം സപ്താഹ നടത്തിപ്പിനേക്കുറിച്ച് ആമുഖ ഭാഷണം നടത്തി. […]

കാർ അപകടം

കയ്പമംഗലം കാളമുറിയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം

2 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

സൈബർ തട്ടിപ്പിലുടെ ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ റിട്ടയേഡ് അദ്ധ്യാപകനിൽ നിന്ന് 44 ലക്ഷം തട്ടിയെടുത്ത കേസിൽ 2 പേരെ കൂടി കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു