IJKVOICE

ബേസിക് പെരുമ്പാവൂർ വിജയിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ (AKCC ) നേതൃത്വത്തിൽ സംഘടിപ്പിച്ച മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ ഓർബിറ്റ് പഞ്ചവടി മലപ്പുറത്തിനെ 4നെതിരെ 5 ഗോളുകൾക്ക് സുകന്യ ട്രാവൽസ് ബേസിക് പെരുമ്പാവൂർ വിജയിച്ചു. മൽസരത്തിൽ 2 ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായതിനെ തുടർന്ന് പെനാൾട്ടി ഷൂട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ബിഷപ്. മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നിർവ്വഹിച്ചു. എ.കെ.സി.സി. […]

പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാടനം

കാറളം വെള്ളാനി ഗുരുഭവൻ എൽ പി സ്കൂളിലെ പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു

കുട്ടികൾക്കായി എഴുത്തുകൂട്ടം വായനക്കൂട്ടം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന പേരിൽ കുട്ടികൾക്കായി എഴുത്തുകൂട്ടം വായനക്കൂട്ടം സംഘടിപ്പിച്ചു

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് പൊഞ്ഞനം ദേശത്ത് പള്ളിചാടത്ത് വീട്ടിൽ ശ്രീവത്സനെ യാണ് (41 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. ശ്രീവത്സന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2004, 2012, 2014, 2018, വർഷങ്ങളിൽ വധശ്രമകേസും 2017, 2019, 2020 വർഷങ്ങളിൽ അടിപിടി കേസും 2021 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2015, 2024 വർഷങ്ങളിൽ ഒരോ വധശ്രമ കേസും കോതമംഗലം പോലീസ് സ്റ്റേഷനിൽ 2006 […]

തെരുവ് നാടകം അരങ്ങേറി

ഓട്ടിസം ബാധിതതരായവരുടെ മാതാപിതാക്കളും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ തിരിച്ചറിവ് എന്ന തെരുവ് നാടകം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ അരങ്ങേറി

പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

എഐവൈഎഫ്-യുവകലാസാഹിതി-എഐ ഡിആര്‍എം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കുട്ടംകുളം സമരഭൂമിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

പ്രതിഷേധ ധർണ്ണ നടത്തി

ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട നഗരസഭയുടെ മുൻവശത്ത് പ്രതിഷേധ ധർണ്ണ നടത്തി

മാർച്ച് സംഘടിപ്പിച്ചു

ബിജെപി സൗത്ത് ജില്ല ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ലോക വന ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷനിൽ ഉള്ള റോട്ടറി അർബോറേറ്റത്തിൽ വെച്ച് ലോക വന ദിനം ആഘോഷിച്ചു. ആർ ഡി ഓ ഡോക്ടർ റെജിൽ ഉദ്ഘാടനം ചെയ്തു, തഹസിൽദാർ സിമിഷ് സാഹു മുഖ്യാതിഥിയായിരുന്നു. ഇരിഞ്ഞാലക്കുട അർബോറേറ്റം ചെയർമാൻ പ്രൊഫസർ എം എ ജോൺ, റോട്ടറി ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം, സെക്രട്ടറി രഞ്ജി ജോൺ,ട്രഷറർ ടിജി സച്ചിത്ത്,പ്രോജക്ട് കോഡിനേറ്റർ ഹേമ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട മാടത്തിങ്കൽ വീട്ടിൽ പരേതനായ സുരേഷ് മകൻ ശരത്ത് ( 39 ) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമ്മ അനിത. ഭാര്യ രാധിക ( ഗൾഫ് ) മക്കൾ അനൗക. ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി ) അശ്വിൻ ( അഞ്ചാം ക്ലാസ് വിദ്യാർത്ഥി ) ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുല്ലൂർ മിഷൻആശുപത്രി മോർച്ചറിയിൽ.