IJKVOICE

ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു.

തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH ഓയിലും, 49.02 ഗ്രാം Methaphetaimine നും റൂറൽ പൊലീസ് ഇത്തരത്തിൽ നശിപ്പിച്ചിരുന്നു.

ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്രീ. ഉല്ലാസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, ശ്രീ. അബ്ദുൾ ബഷീർ പി, ഇരിഞ്ഞാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷൻ ISHO മാരുടെ നേതൃത്വത്തിലുമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞത്.