എറണാകുളം കലൂർ ”എംപയർ” അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കരുവന്നൂർ സ്വദേശി നെടുമ്പുരയ്ക്കൽ വീട്ടിൽ മാസിൻ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്. കുതിരാൻ തുരങ്കത്തിന് സമീപമുള്ള വഴുക്കുംപാറ പാലത്തിൽ ഞായറാഴ്ച രാത്രി ഒൻപതിന് പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ യുവാവും യുവതിയും തൽക്ഷണം മരിച്ചു. തൃശ്ശൂരിലേക്ക് പോകുന്ന ട്രാക്കിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നും
ഹെൽമെറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോൾ പിന്നാലെ വന്ന ഗോകുലം പാലിന്റെ ലോറി ബൈക്കിൽ ഇടിച്ച ശേഷം ഇരുവരുടെയും ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ദേശീയപാത വിഭാഗത്തിന്റെ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു