IJKVOICE

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെസർപ്പക്കാവിലെ ആയില്യം പൂജ നടന്നു

ഇരിഞ്ഞാലക്കുട ശ്രീകുടൽമാണിക്യം ക്ഷേത്രത്തിലെ സർപ്പക്കാവിൽ നഗരമണ്ണ ശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നിറഞ്ഞ ഭക്തജന സാന്നിദ്ധ്യത്തിൽ കന്നിമാസത്തിലെ ആയില്യം പൂജ നടന്നു. സർവ്വശ്രി കൂടപ്പുഴ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, പെരികമന ഈശ്വരൻ നമ്പൂതിരി എന്നിവർ പരികർമ്മികളായിരുന്നു. ചടങ്ങുകൾക്ക് ദേവസ്വം മെംബർമാരായ ഡോ. മുരളി ഹരിതം , ബിന്ദു , ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി