IJKVOICE

ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ

കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് ഗുരുതരപരിക്കേൽപ്പിക്കാൻ ഇടയായ സംഭവത്തിനും, അപകട ശേഷം വാഹനം നിർത്താതെ പോയതിനും അപകടത്തിൽ പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകാതെ കടന്ന് കളഞ്ഞതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നത്. ഈ കേസിലെ പ്രതിയായ പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി മുളങ്ങിൽ വീട്ടിൽ അദീഷ് 29 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.

സംഭവം നടന്നത് രാത്രിയിലായതിനാൽ വാഹനത്തിന്റെ നമ്പർ ലഭിച്ചിരുന്നില്ല. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും വർക്ക്ഷോപ്പുകളും ആർ ടി ഒ ഓഫീസുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ ആയിരത്തേളം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെയും അപകടത്തിനടയാക്കിയ വാഹനവും കണ്ടെത്തിയത്.

*അദീഷ് 2022 ഒക്ടോബർ 22ന് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മുന്നുപീടിക സുജിത്ത് ബീച്ച് റോഡിൽ വെച്ച് വീട്ടമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിൽ കാർ ഇടിച്ചതിൽ ഇരുവർക്കും പരിക്കേൽക്കുകയും കാർ നിർത്താതെ ഓടിച്ച് പോയ സംഭവത്തിന് എടുത്ത കേസിലും പ്രതിയാണ്.*

കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു.ഇ.ആർ, എസ് ഐ മാരായ തുളസിദാസ്, ഫ്രാൻസിസ്, എ എസ് ഐ ധനേഷ് സി ജി, എസ് സി പി ഒ അജിത്കുമാർ, സി പി ഒ രമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്