ഇരിങ്ങാലക്കുട : പുല്ലൂർ മഠത്തിക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഞായറാഴ്ച്ച മൂന്ന് മണിയോടെയാണ് ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിൽ മഠത്തിക്കര ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇലട്രിക് സ്കൂട്ടർ യാത്രികനായ പുല്ലൂർ ഊരകം സ്വദേശിയായ പനങ്ങാടൻ ചന്ദ്രദാസൻ (62) ആണ് അപകടത്തിൽ മരിച്ചത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ഇദ്ദേഹം മഠത്തിക്കര ഭാഗത്തേയ്ക്ക് തിരിയുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ പുല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന ഇരിങ്ങാലക്കുട സ്വദേശി കെവിൻ ഓടിച്ചിരുന്ന കാറിൽ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചന്ദ്രദാസനെ നാട്ടുക്കാരും കാർ ഡ്രൈവറും ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജിനി മകൻ അനന്തു