മൂർക്കനാട് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം 2025 സെപ്റ്റംബർ 16 നു സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സിന്റോ മാടവന അച്ഛന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ മീറ്റിങ്ങിൽ ഹെഡ്‌മിസ്ട്രെസ് ശ്രീമതി പ്രീത ഫിലിപ്പ് സ്വാഗതം പറയുകയും വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയും ചെയ്തു. പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച യോഗത്തിന് MPTA പ്രസിഡന്റ് ശ്രീമതി രേഖ രജിത് ആശംസ അർപ്പിക്കുകയും ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിറ്റു ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു. സ്കൂളിൽ വച്ചുതന്നെ എല്ലാ റിട്ടയേർഡ് സ്റ്റാഫിനെയും ഉൾപ്പെടുത്തി വിപുലമായ ഒരു യോഗം ഈ വർഷം തന്നെ സംഘടിപ്പിക്കാമെന്നു പദ്ധതിയിടുകയും ചെയ്തുകൊണ്ട് സ്നേഹവിരുന്നോടുകൂടി ഓർമ്മകൂട്ടം 2025 സമാപിച്ചു