IJKVOICE

ലയണ്‍സ് ഇരിഞാലക്കുട ടൗണിന്റെ ആദ്യ സാമുഹിക സേവന പ്രോഗ്രാമായ കരുതൽ 2024 ഔപചാരിക ഉദ്ഘാടനം ടെലസ് ഇന്റർനാഷ്ണലില്‍ വച്ച് നടത്തി. രണ്ടായിരം കുട്ടികള്‍ക്കുള്ള CPR ട്രൈനിങ്ങ് പ്രോഗ്രാമായ കരുതലിന്റെ ആദ്യ സെഷൻ ടെലസ് അക്കാദമിയിലെ അൻപതോളം കുട്ടികള്‍ക്കാണ് നടത്തിയത്.

ഇരിഞാലക്കുട ടൗണ്‍ പ്രെസിഡന്റ് ശ്രീ ഹാരിഷ് പോള്‍ അദ്ധ്യക്ഷദ്ധ വഹിച്ച ചടങ്ങില്‍ സ്ക്രെട്ടറി ഡയസ് സ്വാഗതവും അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ശ്രീ ശങ്കരനാരായണൻ ഉദ്ഘാടനംനിർവഹിച്ചു. ലയൺസ്‌ ഇന്റർനാഷനലിന്റെ ഡിസ്‌ട്രിക്‌ട് CPR കോഓർഡിനേറ്റർ ശ്രീ ഉണ്ണി വടക്കാഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകുകയും പ്രോഗ്രാം ഡയറക്ടർ ശ്രീ അഖിൽ പ്രദീപ് നന്ദി പറയുകയും ചെയ്തു.

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂര്‍ മുളളന്‍പ്പാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ജോസഫ് തങ്കച്ചനെ (48 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. കൊലപാതകം, രണ്ട് വധശ്രമകേസ്സുകള്‍, തട്ടികൊണ്ട് പോകല്‍ തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് […]

മന്ത്രി കെ. രാധാകൃഷ്‌ണന്റെ ക്യാമ്പ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാര്‍ച്ച്. മന്ത്രി കെ. രാധാകൃഷ്ണന്റെ തൃശ്ശൂര്‍ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.