IJKVOICE

അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കല്ലേറ്റുകരയിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ […]

മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ

ഓപ്പറേഷൻ കാപ്പ തുടരുന്നു കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ* തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടില് ഷമീറിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 2010 ൽ ചേർപ്പ് പോലീസ് സ്റ്റേഷന് പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയില് കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം MDMA വിൽ പ്പനക്കായി […]

മാർച്ച് നടത്തി

ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത റേഷൻ കടകൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്താൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി

കുപ്രസിദ്ധ ​ഗുണ്ടയെ നാടു കടത്തി

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വില്ലേജിൽ കൂർക്കമറ്റം ദേശത്ത് താമസിച്ച് വരുന്ന പള്ളത്തേരി വീട്ടിൽ മനു 32 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തിയത് മനു പ്രതിയാണ്. മനു വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ 5 ഉം ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു ദേഹോപദ്രവ കേസും അടക്കം 6 ക്രിമിനൽ കേസിലെ പ്രതിയാണ് . തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ […]

ബസ് ഓടിക്കുമ്പോൾ ഫോൺ ഉപയോഗം

തൃശ്ശൂർ ഇരിങ്ങാലക്കുട റൂട്ടിൽ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ഡ്രൈവർക്ക് എതിരെ കർശന നടപടി

തർക്കം കൊലപാതക ശ്രമത്തിലേക്ക്

ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക്; പ്രതി അറസ്റ്റിൽ ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45 വയസ്സ്) നെ ആക്രമിച്ച കേസിൽ സുന്ദരപാണ്ഡ്യൻ (30 വയസ്സ്) കുമ്മം പെട്ടി, ദിണ്ഡിഗൽ, തമിഴ്നാട് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4-നു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്. തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ […]

അവിട്ടത്തൂർ ഉത്സവം

ഉത്സവബലിക്ക് വൻ ഭക്തജന തിരക്ക് ‘ അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ എഴാം ഉത്സവമായ വ്യാഴാഴ്ച ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കൽ ദർശനത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ തൊഴുത് സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമ്മികത്വം നൽകി. വെള്ളിയാഴ്ച വലിയ വിളക്ക്’ ഞായറാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും

പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ആശ വർക്കേഴ്സ് ഫെഡറേഷൻ യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു