IJKVOICE

പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി പി എം കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

വർഗീയ ധ്രുവീകരണം സർവകലാശാലയിൽ അനുവദിക്കില്ല

ഇരിങ്ങാലക്കുട: യുജിസി കരട് ചട്ടം പുറത്തുവന്നതിലൂടെ സർവകലാശാലകളെ ഏതുവിധം കാൽക്കീഴിലാ ക്കാമെന്ന കുതന്ത്ര പദ്ധതിയും വെളിവിലായി രിക്കുന്നുവെന്ന് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന ജോ:സെക്രട്ടറി ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സർവകലാശാലകളുടെ സ്വയംഭരണാ ധികാരവും സർവകലാശാലകളുടെ മേൽ സംസ്ഥാന സർക്കാരുകൾക്കുള്ള ചുമതലയും കവർന്നെടുക്കുന്ന, ഫെഡറൽ തത്വസംഹിതകളെ നിർലജ്ജം ലംഘിക്കുന്ന കരടുഭേദഗതിയാണ് യുജിസി നിയമത്തിൽ വരുത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി.വി വിഘ്നേഷ് അധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി […]

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് സമ്മാനിച്ചു

ആളൂർ : കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് എറണാകുളം എന്ന ചാരിറ്റി സംഘടന തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ക്കു അവാർഡ് നൽകുന്നതിന്റെ ഭാഗമായി മൊമെന്റോ യും 25000 ₹ ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൂടുതൽ കരുത്തോടെയും, ഊർജസ്വലനായും പ്രവർത്തിക്കുവാൻ ഈ അംഗീകാരം ഉപകരിക്കുമെന്നും ആശംസിച്ചു കൊണ്ട് യൂത്ത് ഗൈഡൻസ് മൂവ്മെന്റ് സെക്രട്ടറി സേവ്യർ പാലാട്ടി സംസാരിച്ചു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി

തൃശ്ശൂർ അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡ് ആണ് പിടിയിലായത്.

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം നിശ്ചലമാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം എസ് എഫ് ഐ കെ എസ് യു ക്രിമിനലുകളുടെ സംഘർഷം- സാധാരണ വിദ്യാർത്ഥികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കും ബിജെപി. ഇരിങ്ങാലക്കുട: മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവ സമയത്ത് SFI KSU സംഘടനാ ക്രിമിനലുകൾ നടത്തിയ രൂക്ഷമായ സംഘട്ടനം മറ്റ് സാധാരണ വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെയേറെ ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഇവർക്ക് സംരക്ഷണ മൊരുക്കുമെന്ന് ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പറഞ്ഞു. പോലീസ് ശക്തമായ […]

സുവനീർ “പച്ച” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളുമായി പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ . ” പച്ച ” എന്ന പേരിൽ ടീം മുകുന്ദപുരം പ്രസിദ്ധീകരിച്ച സുവനീർ റവന്യു മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു . തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് , സുവനീർ ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ അഖിൽ.എം.എ ,അലക്സ് ജോസ് കവലക്കാട്ട് എന്നിവർ […]