ണ്ഡാര മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ത തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ക്രൈസ്റ്റ് കോളേജ് തവനിഷ് ‘സവിഷ്കാര’24’ സംഘടിപ്പിച്ചു
ബ്രഹ്മകുമാരീസ് ആദരവ് അഡ്വ. ജോണ്‍ നിധിന്‍ തോമസിന്

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആദരവ് അഡ്വ. ജോണ്‍ നിധിന്‍ തോമസിന്. *ഇരിങ്ങാലക്കുട : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ തൃശൂര്‍ എറണാകുളം ശാഖകളുടെ ആദരവ് മുന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ടും, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാനും, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ. ജോണ്‍ നിധിന്‍ തോമസിന്. സൗജന്യ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ പദ്ധതി, സൗജന്യ മരുന്ന് വിതരണം, കൃത്രിമ കാല്‍ വിതരണം എന്നിങ്ങനെ ജോണ്‍ നിധിന്‍ […]
നിര്യാതനായി

ഇരിങ്ങാലക്കുട> പ്രശസ്ത നർത്തകനും,നൃത്തകലാ അദ്ധ്യാപകനുമായിരുന്ന കുഴിക്കാട്ടുകോണം കൊടയ്ക്കാട്ടിൽ അയ്യപ്പൻ മകൻ സഹദേവൻ-(ട്രിച്ചൂർ സഹ.76 വയസ്സ്) നിര്യാതനായി. നർത്തകിയും,നൃത്താദ്ധ്യാപികയുമായ ഷീലയാണ് ഭാര്യ.ഇരുവരും ചേർന്ന് ചെന്നൈയിൽ ‘നൃത്താഞ്ജലി നാട്യകലാകേന്ദ്രം’ എന്ന സ്ഥാപനം നടത്തിവന്നിരുന്നു.പിന്നീട് 24 വർഷം ഷാർജയിൽ ‘കലാക്ഷേത്ര ഫൈനാർട്ട്സ്’ എന്ന നൃത്ത പരിശീല കേന്ദ്രവും നടത്തിവന്നിരുന്നു.കഴിഞ്ഞ 3 വർഷമായി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു. ഇന്ത്യയിലും,വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്. പരേതയായ കാർത്ത്യായനിയാണ് മാതാവ്. മക്കൾ:സുബീഷ് (സൗദി അറേബ്യ),സുമേഷ് (യു.കെ). മരുമക്കൾ:അഞ്ജു (ഷാർജ) അപർണ്ണ (യു.കെ) നകുലൻ,ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. […]
വലൂപറമ്പിൽ കുട്ടൻ മകൻ രാജേഷ്(66) നിര്യാതനായി

ഭാര്യ ദീപ മകൾ ദിവിത മകൻ ഗോകുൽ രാജ് മരുമകൻ നിധിൻലാൽ സംസ്കാരം (വ്യാഴം) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ
സ്ത്രീകളെ ഉപദ്രവിച്ച വിരുതൻ പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ കൊടകര : മറ്റത്തൂർ കുന്ന് , ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ […]
കാർ-സ്കൂട്ടർ അപകടം; യുവതി മരിച്ചു

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു
കാർ-സ്കൂട്ടർ അപകടം; യാത്രകൻ മരിച്ചു
10 വയസുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ ദേശമംഗലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട 10 വയസുകാരൻ മുങ്ങി മരിച്ചു. ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വലിയമ്മയോടൊപ്പം കുളിക്കാനിറങ്ങിയ ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ശബരിമലക്ക് വ്രതമെടുത്തിരുന്നകുട്ടി ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട: കൂത്തുപറമ്പ് അനുസ്മരണം