ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ദേശവിളക്ക്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തിയുടെ നിറവിൽ ആഘോഷിച്ചു. വെളുപ്പിന് 3.30ന് നടതുറപ്പ്, നിർമാല്യ ദർശനം തുടർന്ന് ശാസ്താവിന് 108 കരിക്കഭിഷേകം, 5ന് ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാർത്ത്, ചുറ്റുവിളക്ക്, നിറമാല, വിശേഷാൽ പൂജകൾ എന്നിവയോടെയാണ് ദേശവിളക്ക് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് 6ന് അഞ്ചമ്പല നിർമ്മാണത്തിനുള്ള കാൽനാട്ടുകർമ്മം നടന്നു. ക്ഷേത്രഗോപുരത്തിനു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വാഴപ്പിണ്ടികൾ കൊണ്ട് മനോഹരമായ അഞ്ച് അമ്പലങ്ങൾ നിർമ്മിച്ചത്. ശാസ്താപ്രതിഷ്ഠക്ക് അഭിമുഖമായിട്ടാണ് അയ്യപ്പസ്വാമിയുടെ താല്ക്കാലിക അമ്പലം നിർമ്മിച്ചത്. മാളികപ്പുറത്തമ്മ, […]
പച്ചക്കറി തൈ വിതരണം ചെയ്തു

എട്ടുമന ഗ്രാമീണ വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അയ്യായിരം പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു
സോപാനസംഗീതോത്സവം നടന്നു

നാദോപാസനയുടെ നേതൃത്വത്തില്‍ സോപാന സംഗീതോത്സവവും നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണവും ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു
AI ആസ്പദമാക്കി IHRD സംസ്ഥാന ക്വിസ് ഉദ്ഘാടനം നടന്നു

ഐ.എച്ച്.ആർ.ഡി.യുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി രണ്ടാമത്തെ അന്താരാഷ്ട്ര കോൺക്ലേവ് ഡിസംബർ 8, 9, 10 തീയതികളിലായി തിരുവനന്തപുരത്തെ സുപ്രധാന വേദിയായ കനകക്കുന്നിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് കോളേജ് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലുമായിട്ട് നടത്തുന്ന ക്വിസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളേജിൽ വെച്ച് 2024 നവംബർ 16 നു, ബഹു […]
വാർഷിക പദ്ധതി ഭേദഗതി പ്രതിഷേധത്തെ തുടർന്ന് നീട്ടി
അനീസ് കേസിൽ സി.ബി.ഐ അന്വേഷണം വേണം: തോമസ് ഉണ്ണിയാടൻ

അനീസ് കൊലപാതക കേസിലെ പ്രതികളെ ഇത് വരെയും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
വിദ്യാർത്ഥി മുങ്ങിമരിച്ചു

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു* : അടാട്ട് ഉടലക്കാവ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി ആമ്പാടി ഹൗസിൽ ഹരീഷ് മകൻ ശ്രീഹരി (22) ഇന്ന് രാവിലെ കുളിക്കാനിറങ്ങിയപ്പോൾ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാണാതാവുകയായിരുന്നു. അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതായതോടെ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
പ്രസവിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ
മാലിന്യമുക്ത നവകേരളം: ശിശുദിനത്തിൽ ഇരിഞ്ഞാലക്കുട

ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജഹാർലാൽ നെഹ്‌റു ജന്മദിന അനുസ്മരണവും നടത്തി. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ശ്രീ. ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ദിനാഘോഷ ചടങ് ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അധ്യാപകരും മുനിസിപ്പൽ പബ്ലിക് പാർക്കിൽ വച്ചു നടന്ന പരിപാടിയിൽ പങ്കെടുത്തു, വിവിധ കലാപരിപാടികളും നടത്തി
ലഹരി ബോധവൽക്കരണ അസംബ്ലിയും പ്രതിജ്ഞയും

നടവരമ്പ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, ലഹരി വിരുദ്ധ സന്ദേശം നല്കി. വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഘല സ്കൂളിന് മുന്നിൽ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സബ്ജില്ല കായിക മേളയിലും, കലോൽസവത്തിലും മികച്ച വിജയം […]