IJKVOICE

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവെയ്‌പ്‌ 10.10.2024 വ്യാഴാഴ്ച

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് പൂജവെയ്‌പ്‌ ആരംഭിക്കും. വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തിൽ സമർപ്പിക്കും. സരസ്വതി ദേവിക്ക് നാല് ദിവസങ്ങളിലായി നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവി കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കും. വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും. ആറാട്ടുപുഴയിലേയും സമീപ ദേശങ്ങളിലെയും ഭക്തർ […]

വഞ്ചനക്കേസില്‍ 26 ലക്ഷം തട്ടി ഒരാള്‍ പിടിയില്‍

ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം രൂപ അധികമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 26 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

വലിയ വാരിയത്ത് ബേബി വാരസ്യാർ അന്തരിച്ചു

പരേതനായ പേരാമംഗലത്ത് വാരിയത്ത് ശിവശങ്കര വാരിയരാണ് ഭർത്താവ് മക്കൾ. : അഡ്വ. സിന്ധു പി വാരിയർ, പരേതനായ സിജിത് പി. വാരിയർ. മരുമക്കൾ: പരേതനായ ശ്രീകുമാർ ,വിനീത ( KSEB) സംസ്കാരം ഇന്ന് oct 4 വെള്ളി വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ

പുത്തുകാട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പുല്ലൂർ തുറവൻകാട് ജയ കേരള വായനശാലയ്ക്ക് സമീപം പുത്തുകാട്ടിൽ രാമൻ മകൻ ശശീന്ദ്രൻ ( 55 )അന്തരിച്ചു.( കെട്ടിട നിർമ്മാണ ജോലിക്കിടെ നിലയിൽ നിന്ന് വീണ് പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ) ഭാര്യ സൗദ. മക്കൾ മാധവി.സാന്ദ്ര. സംസ്കാരം 2024 ഒക്ടോബർ നാലാം തീയതിവെള്ളിയാഴ്ച വൈകിട്ട് 3 15ന് വീട്ടുവളപ്പിൽ

പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻറ് അന്തരിച്ചു

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് സി വി രാമകൃഷ്ണൻ നിര്യാതനായി.ഇരിങ്ങാലക്കുട നഗരസഭ 27 വാർഡ് പരേതനായ അച്ചുതൻ നായർ മകൻ ചേലൂർ സ്വദേശി സി വി രാമകൃഷ്ണൻ ( 87 ) നാടിനോട് വിട പറഞ്ഞു. അവിവാഹിതനാണ്. ദേശഭിമാനി, ടെറ്റ്കോ, ടെലിഗ്രാഫ്, എന്നി പത്രങ്ങളുടെ ലേഖകകനായിരുന്നു. സി പി എം പാർട്ടി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു. അമ്മ പരേതയായ കൊച്ചുകുട്ടിയമ്മ. പരേതരായ സഹോദരങ്ങൾ രാമൻ നായർ.അപ്പു നായർ.ഗോപാലൻ നായർ. ദേവകിയമ്മ.ശ്രീധരൻ നായർ. മാണിക്യൻ. ലക്ഷ്മിക്കുട്ടിയമ്മ.സംസ്കാരം ഒക്ടോബർ […]

ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തട്ടിപ്പ്തട്ടിപ്പ് സംഘം കളക്ടർ എന്ന വ്യാജേനസഹായം ചോദിച്ച് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് നമ്പർ കൈക്കലാക്കുംപിന്നീട് ഫോണിൽ ബന്ധപ്പെട്ട് പണം ചോദിക്കുന്നതാണ് സംഘത്തിൻറെ രീതിസിആർപിഎഫ് ഉദ്യോഗസ്ഥന്റെ ഫർണിച്ചറിന് പകരം ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുതട്ടിപ്പാണെന്ന് മനസ്സിലാക്കിയ അതിരപ്പിള്ളി സ്വദേശി ഫർണിച്ചർ ആവശ്യമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു