മുന്‍ എം.പി ഇന്നസെന്റിന്റെ കുടുംബത്തിന്റെ സംഭാവന ഭാര്യ ആലീസില്‍ നിന്നും മന്ത്രി ബിന്ദു ഏറ്റുവാങ്ങി.
വയനാട് ദുരന്തത്തിന് സാന്ത്വനമായി ജോസ് മാമ്പിള്ളി 3 മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വെച്ചാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ചെക്ക് കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ. ഫാ. ജോളി ആൻട്രുസ് സന്നിഹിതനായിരുന്നു. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നൽകിയത് ജോസ് മാമ്പിള്ളി തന്നെ ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക് കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റർ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി […]
ദുരിതബാധിതരെ എല്ലാവരേയും ചേർത്ത് പിടിക്കാൻ കൂട്ടായ പരിശ്രമം വേണം- ബി ജെ പി.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസനസമിതിയിലെ എം പി പ്രതിനിധിയായ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 10 ദുരിതാശ്വാസ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി തത്സ്ഥിതി അന്വേഷിക്കുകയും ചെയ്തു.തുടർന്ന് തഹസിൽദാരുമായി സംസാരിച്ചു. ബി ജെ പി സ്റ്റേറ്റ് കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, നേതാക്കളായ രമേഷ് അയ്യർ,രാമചന്ദ്രൻ കോവിൽപറമ്പിൽ, ലിഷോൺ ജോസ്, ടി ഡി സത്യദേവ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, […]
വെള്ളക്കെട്ടിന്റെ ഭാഗമായി കരുവന്നൂര്‍ പനംകുളം ഡി എം എല്‍ പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംമ്പ് അംഗികരിക്കില്ലെന്ന് അധികാരികള്‍.പ്രദേശവാസികള്‍ പ്രതിഷേധം.
മാപ്രാണം കോന്തിപുലം ആനന്ദപുരം ചാത്തന്മാസ്റ്റര് റോഡ് ,മൂര്‍ക്കനാട് കാറളം റോഡ്,കരാഞ്ചിറ റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
കരുവന്നൂര്‍ പുത്തന്‍ത്തോട് പാലത്തില്‍ കെ എല്‍ ഡി സി കനാലില്‍ വലിയ തോതീല്‍ ചണ്ടി വന്നടിഞ്ഞത് കെ എല്‍ ഡി സി കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി.
കാട്ടൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി.

ദുരിതാശ്വാസ ക്യാമ്പില്‍ കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങി