എം എസ് കൃഷ്ണകുമാര്‍ (65) നിര്യാതനായി

ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് കാരുകുളങ്ങര സ്വദേശി മൂലയില്‍ വീട്ടില്‍ പരേതരായ കരുണാകരപ്പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകന് എം എസ് കൃഷ്ണകുമാര്‍ (65) നിര്യാതനായി.മുപ്പത് വര്‍ഷത്തോളം ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു.കുറച്ച് കാലമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അവിവാഹിതനാണ്. മാധ്യമ പ്രവര്‍ത്തകനായ മൂലയില്‍ വിജയകുമാര്‍ സഹോദരനാണ്
തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്

ഇരിങ്ങാലക്കുട മാർക്കറ്റിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലോളം പേർക്ക് പരിക്ക്. നായ ചത്തത് ആശങ്ക പരത്തി
നിര്യാതയായി
സ്വർണം മോഷ്ടിച്ച ജോലിക്കാരി അറസ്റ്റിൽ

ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു
അയൽവാസി സ്ത്രീയെ ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും പിഴയും

അയൽവാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട കോടതി അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു
20 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ
രിഞ്ഞാലക്കുട ദാസ് ടൈംസ് ഉടമ ദാസിന്റെ മകൻ ധനേഷ് (വാവുട്ടൻ) അന്തരിച്ചു
രൂക്ഷ വിമർശനവുമായി മന്ത്രി ആർ ബിന്ദു

കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശ്ശൂര്‍ എം.പി-യുടെ പരിപാടി അപലപനീയമാണ്. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യമര്യാദകൾക്ക് നിരക്കുന്നതല്ല. എന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിലൂടെ പറഞ്ഞു. “താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശ്ശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി […]
യുവതിയെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഓർമ്മകൂട്ടം 2025 നടത്തി

മൂർക്കനാട് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം 2025 സെപ്റ്റംബർ 16 നു സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സിന്റോ മാടവന അച്ഛന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ മീറ്റിങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രീത ഫിലിപ്പ് സ്വാഗതം പറയുകയും വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയും ചെയ്തു. പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച യോഗത്തിന് MPTA പ്രസിഡന്റ് ശ്രീമതി രേഖ രജിത് ആശംസ അർപ്പിക്കുകയും ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിറ്റു ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു. സ്കൂളിൽ വച്ചുതന്നെ […]