വീട്ടുകിണറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട> മധ്യവയസ്‌കതെ വീട്ടുകിണറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടുകോണം പരേതരായ കീറ്റിക്കൽ അന്തോണി-റീത്ത ദമ്പതികളുടെ മകൻ വിൻസെൻറിനെയാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപം മരിച്ചുകിടക്കുന്നതായി കണ്ടത്.ഒരു മാസത്തോളമായി ഇയാൾ വീട്ടിൽ തനിച്ചാണ് കഴിഞ്ഞുവന്നിരുന്നത്.ഭാര്യ എടത്തിരുത്തിയിലെ വീട്ടിലായിരുന്നു.മക്കൾ ജോലിസ്ഥലത്താണ്. രാത്രി സഹോദരി ഫോൺചെയ്തപ്പോൾ സ്വിച്ച് ഓഫ് എന്നറിഞ്ഞ് സംശയം തോന്നി ഇന്ന് രാവിലെ സഹോദരിയും,ഭർത്താവ് വീട്ടിൽ വന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.വീട്ടിലെ ടാങ്കിൽ വെള്ളം കഴിഞ്ഞപ്പോൾ മോട്ടോർ പ്രവർത്തിക്കുന്നില്ലെന്ന് സംശയം തോന്നി കിണറിനകത്ത് കെട്ടിയിട്ടിരുന്ന മോട്ടോർ […]
നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി സുരേഷ് ഗോപി മാറി

ഇരിങ്ങാലക്കുട : വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂർ എംപി സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണ്. സമ്പൂർണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന നിർമ്മിതിയാണ് ജനറൽ ആശുപത്രിയിലെ നവംബർ 6ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാർഷിക […]
ഭാര്യാ പിതാവിനെ ആക്രമിച്ച കേസിൽ രണ്ട് റൗഡികൾ അറസ്റ്റിൽ

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു
സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചപ്രതി റിമാന്റിലേക്ക്

കാട്ടൂർ : 03-12-2025 തിയ്യതി രാത്രി 09.30 മണിയോടെ വെള്ളാനിലുള്ള വീട്ടിൽ വെച്ച് കാറളം വെള്ളാനി സ്വദേശി വെളിയത്ത് വീട്ടിൽ സനൽ 29 വയസ്സ് എന്നയാളെ യാതൊരു പ്രകോപനവും കൂടാതെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് സഹോദരനായ കാറളം വെള്ളാനി സ്വദേശി വെളിയത്ത് വീട്ടിൽ സനൂപ് 25 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച […]
മൃതദേഹം കണ്ടെത്തി

കരുവന്നൂർ പുഴയിൽ ചാടിയ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് കരുവന്നൂർ ചെറിയപാലം ഗ്രീൻ ഗാർഡൻ സ്വദേശി കടുങ്ങാട്പറമ്പിൽ അബ്ദുൾ സത്താറിനെയാണ് കാണാതായത്. കരുവന്നൂർ വലിയപാലത്തിന് സമീപത്ത് നിന്ന് മൂർക്കനാട് പോകുന്ന വഴിയിൽ ആറാട്ട് കടവിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ വസ്ത്രം, ഫോൺ,ചെരുപ്പ് എന്നിവ കടവിൽ നിന്നും ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ അർദ്ധരാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂരിൽ നിന്നും സ്കൂബാ ടീം എത്തി തിരച്ചിൽ നടത്തിയാണ് […]
ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു

മാപ്രാണം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു
പണയം വെച്ച 106 ഗ്രാം സ്വർണം തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു
ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും റിമാന്റിലേക്ക്

വരന്തരപ്പിള്ളി : വരന്തരപ്പിള്ളി വില്ലേജ് മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന 20 വയസ് എന്നവർ 26-11-2025 തീയതി വൈകീട്ട് 03.40 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമത്താണ് മാട്ടുമലയിലുള്ള ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ടത്. മരണപ്പെടുന്ന സമയം അർച്ചന 5 മാസം ഗർഭിണിയായിരുന്നു. ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ […]
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ബാർ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം

ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വക്കേറ്റ് കെ.ആർ.തമ്പാൻ മെമ്മോറിയൽ ഇൻറർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് 2025 നവംബർ മാസം 29 -ാം തീയതി മാപ്രാണം KICKSHACK SPORTS ARENA യിൽ ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ 12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ […]