ക്രൈസ്റ്റ് ഓൾ കേരള റാങ്കിംങ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് സെപ്തംബർ 11 ന്

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംങ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് സെപ്തംബർ 11 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബോയ്സ് സ്കൂളിന് പുറക് വശത്തുള്ള ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കടുപ്പശ്ശേരി സ്വദേശി ചെതലൻ അന്തോണി മകൻ ഫ്രാൻസിസിനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സ് മൃതദേഹം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു
ഇരിങ്ങാലക്കുട സ്വദേശി എം.സുധീർ മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം. സുധീർ മാസ്റ്റർക്ക് ദീർഘകാലം ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി പ്രവർത്തിച്ച വേളയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് സുധീർ മാസ്റ്ററെ ഈ അവാർഡിനർഹനാക്കിയത്. 2005 ജനുവരി 19 ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭൂമിശാസ്ത്ര അധ്യാപകനായി സർവ്വീസ് ആരംഭിച്ച സുധീർ മാസ്റ്റർ 2007 ൽ നാഷണൽ സർവ്വീസ് സ്കീം ( എൻ.എസ്.എസ്) പ്രോഗ്രാം […]
റോഡ് ടൈലിടുന്ന പണികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡ്- എകെപി ജങ്ഷന് റോഡിലെ സണ്ണി സില്‍ക്ക്സിന് മുന്‍വശത്തെ തകര്‍ന്ന റോഡ് ടൈലിടുന്ന പണികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു
ജനനതിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ സി എൽ സി യുടെ നേതൃത്വത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ : കടം വാങ്ങിയ തുക തിരികെ കൊടുക്കാൻ വൈകിയതിന് യുവാവിനെ നാരായണമംഗലം സെന്ററിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. 06-09-2025 തിയ്യതി വൈകീട്ട് 04.30 മണിയോടെ നാരായണമംഗലം സ്വദേശി വട്ടപറമ്പിൽ വീട്ടിൽ നിഖിൽരാജ് 40 വയസ് എന്നയാൾ ഷാജി എന്നയാളിൽ നിന്ന് വാങ്ങിയ 500 രൂപ തിരികെ കൊടുക്കാൻ വൈകിയതിന്റെ വൈരാഗ്യത്താൽ നിഖിൽ രാജിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എടുത്ത […]
ചിമ്മിനി ഡാമിന്റെ പ്രധാന ഷട്ടറുകള്‍ തുറന്നു

ചിമ്മിനി ഡാമിന്റെ പ്രധാന ഷട്ടറുകള്‍ തുറന്നു. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്
നടവരമ്പ് സ്കൂളിൽ നടന്ന ദീപ്തി മികവുത്സവത്തിൽ പഞ്ചായത്ത് അംഗം മാത്യു പി.വി. ഉദ്ഘാടനം ചെയ്തു

ഏഴ് പഠിതാക്കളാണ് മികവുത്സവത്തിൽ പങ്കെടുത്തത്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സ് പ്രതിനിധികളായ അജയകുമാർ എം., അജയകുമാർ എ. എന്നിവർ മൂല്യനിർണയം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റൻറ് കോഡിനേറ്റർ സുബൈദ കെഎം, പ്രേരക്മാരായ ഗീത, സുമ, ഉമ, ഇൻസ്ട്രക്ടർ ജോണി മാസ്റ്റർ തുടങ്ങിയവർ മികവ് ഉത്സവം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
അവിട്ടത്തൂർ മഹാദേവ ക്ഷേത്രം പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു

അവിട്ടത്തൂർ: മഹാദേവ ക്ഷേത്രത്തിൻ്റെ പുതിയ ഭാരവാഹികൾ: എ.സി. ദിനേഷ് വാരിയർ ( പ്രസിഡണ്ട്), കെ. വിഷ്ണുനമ്പൂതിരി ( വൈസ് പ്രസിഡണ്ട്), കെ.കെ. കൃഷ്ണൻ നമ്പൂതിരി ( സെക്രട്ടറി ), പി.കെ. ഉണ്ണികൃഷ്ണൻ ( ജോ സെക്രട്ടറി ), വി. പി. ഗോവിന്ദൻകുട്ടി ( ട്രഷറർ ) കമ്മറ്റി അംഗങ്ങൾ : എം.എസ്. മനോജ്, സി.എസ്. സന്തോഷ്, കെ.പി. മനോജ്, എം. സി.ഋഷിൽ , കെ. രാജുവർമ്മ, സുരേഷ് മഞ്ഞനത്ത്
ചെറുകിട പ്രസ്സുകളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം

കേരള പ്രിന്റേഴ്സ് അസ്സോസിയേഷൻ നാമമാത്രമായ മുതൽ മുടക്കിൽ ജിവനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ സ്വയംതൊഴിൽ സംരംഭങ്ങളായി പ്രവർത്തിക്കുന്നവയാണ് പ്രിന്റിംഗ് പ്രസ്സുകളിൽ അധികവും. മലിനീകരണം തീരെ ഇല്ലാതെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടർ നിയന്ത്രിതമായാണ് നിലവിൽ ഡിജിറ്റൽ അച്ചടിയന്ത്രങ്ങൾ പ്രവർത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നിർദ്ദേശം നിരവധി ചെറുകിട പ്രസ്സുടമസ്ഥരെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ഒന്നോ രണ്ടോ ജീവനക്കാരുള്ള ചെറുകിട പ്രസ്സുകളേയും കോടിക്കണക്കിന് രൂപ വിലയുള്ള മെഷിനറികളും നൂറുകണക്കിന് ജീവനക്കാരുമായി പ്രവർത്തിക്കുന്ന പത്രസ്ഥാപനങ്ങളേയും ഒരേ […]