IJKVOICE

സായാഹ്ന ധർണ്ണ നടത്തി

കരുവന്നൂർ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചു വിട്ട്, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ സായാഹ്ന ധർണ്ണ നടത്തി

വിള്ളല്‍ രൂപപ്പെട്ടു

ഇരിങ്ങാലക്കുട റെയില്‍ വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുന്‍പ് നീളം കൂട്ടി നിര്‍മ്മിച്ച ഭാഗത്ത് മതിലിനും പ്ലാറ്റ് ഫോമിനും വിള്ളല്‍ രൂപപ്പെട്ടു

ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ഡി വൈ എസ് പി കെ ജി സുരേഷ് ഉദ്ഘാടനം ചെയ്തു

പ്രതിയെ അറസ്റ്റ് ചെയ്തു

പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

മാർച്ച് നടത്തി

ബികെഎംയു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി

പൂർവ്വ വിദ്യാർത്ഥി സ്നേഹ സംഗമം

ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ 1984-85 കാലയളവിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമം മുൻ കേരള പോലീസ് ഫുട്ബോൾ ടീം ക്യാപ്റ്റനും പോലിസ് കമാൻഡൻഡുമായ സി.പി. അശോകൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വിജയ് പാറയിൽ അധ്യക്ഷത വഹിച്ചു. വിദ്യാധരൻ, ടെൽസൺ കോട്ടോളി, യൂസഫ്, രാധാകൃഷ്ണൻ, ദിനേഷ് കുമാർ, ഡോ.സാജു മാമ്പിള്ളി, രവി ബോംബെ,സുനിൽ ചെരടായി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കേരള പോലിസിൽ നിന്ന് വിരമിക്കുന്ന സന്തോഷ് ട്രോഫി താരം കൂടിയായ സി.പി. അശോകനെ ആദരിച്ചു

ഭാര്യയുടെ സൗഹൃദം സംശയത്തെ തുടർന്നായിരുന്നു കൊലപാതകം

വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.

പീഡനക്കേസിൽ പ്രതിക്ക് 10 വർഷം തടവും ₹50,000 പിഴയും

വരന്തരപ്പിള്ളിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു

പീഡനക്കേസിൽ പ്രതിക്ക് 7 വർഷം തടവ്

കൊടകരയിൽ പതിനൊന്ന് വയസ്സുക്കാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 7 വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു

മാധവൻ( 86) വയസ്സ് നിര്യാതനായി

കാട്ടൂർ : പൊത്തനം എടയ്ക്കാട്ടുപറമ്പിൽ മാധവൻ( 86) വയസ്സ് നിര്യാതനായി.സംസ്‍കാരം.4/6/25. 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.ഭാര്യ സരസ്വതി. മക്കൾ :സുനിത. സുസ്മിത. സുമേഷ്. മരുമക്കൾ :കൃഷ്ണൻ (late) ശശി. ഹാപ്പി സുമേഷ്.. പോഞ്ഞനം ചേലക്കത്തറ