IJKVOICE

കാൽ നട പ്രചാരണ ജാഥ പര്യടനം

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽ നട പ്രചാരണ ജാഥ പര്യടനം തുടരുന്നു

ഇരിങ്ങാലക്കുട കൗൺസിൽ യോഗത്തിൽ വാഗ്വാദം

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ നടപടിക്രമത്തെ ചൊല്ലിയും, മിനുറ്റ്‌സില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തുവന്ന് ആരോപിച്ചും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം, ചെയര്‍പേഴ്‌സനെതിരെ എല്‍. ഡി. എഫ് അംഗത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി സ്റ്റേഷനോടുള്ള സംസ്ഥാന സർക്കാരിന്റെയും കെ എസ് ആർ ട്ടി സി മാനേജ്മെന്റിന്റെയും അവഗണനക്കെതിരെ കേരള കോൺഗ്രസ് ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു

കാപ്പ ചുമത്തി തടങ്കലിലാക്കി

ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പൊരുന്നംകുന്ന് സ്വദേശിയായ തറയിൽ വീട്ടിൽ 29 വയസുള്ള മനു എന്നയാളെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. മനു എന്നയാൾക്ക് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 2022 വർഷത്തിൽ ഒരു അടിപിടിക്കേസും, ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസും, ഒരു സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസ്സും 2024 വർഷത്തിൽ മറ്റൊരു വധശ്രമക്കേസും, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 വർഷത്തിൽ അടിപിടിക്കേസടക്കം 5 ഓളം ക്രമിനൽക്കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ […]

കുരിയൻ (75) നിര്യാതനായി

ഇരിങ്ങാലക്കുട : ഐക്കരകുന്ന് കുന്നത്തുപറമ്പിൽ അന്തോണി മകൻ കുരിയൻ (75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 ന് ഐക്കരക്കുന്ന് പാദുവ നഗർ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ജെസി. മക്കൾ : സിൻ്റോ , ബ്രിൻ്റേ , അനു. മരുമക്കൾ : സ്റ്റെഫി , ആഷ്ലിൻ

നിര്യാതയായി

ഇരിങ്ങാലക്കുട : ശക്തി നഗർഹ്രൗസിംഗ് ബോർഡ്) ൽ പൊന്നീസ് ബ്യൂട്ടി പാർലർ ഉടമ ശുഭയുടെ മാതാവും പള്ളുരുത്തി “ശുഭ നിവാസ് ” ൽ പരേതനായ കുമാരൻ ഭാര്യാ 91 വയസ്സ് സുഭാഷിണി ഇന്നു (19/2/2025) ബുധനാഴ്ച വൈകീട്ട് 6 മണിക്കു നിര്യാതയായി. സംസ്ക്കാരകർമ്മം നാളെ 20/02/2025 വ്യാഴാഴ്ച വൈകിട്ട് നാലിന് മുക്തിസ്ഥാനിൽ മക്കൾ: 1 സുഭകുമാരി 2 സുഭേഷ് കുമാർ 3 സുനിൽകുമാർ 4 സുജേതകുമാരി 5 സുജന കുമാരി മരുമക്കൾ: 1(Late) രാമചന്ദ്രൻ 2 മിനി […]

കഞ്ചാവ് പിടികൂടി

ഇരിഞ്ഞാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി.കരൂപ്പടന്ന മുസാഫരിക്കുന്ന് ദേശത്ത് അറക്കപ്പറമ്പിൽ ഉമ്മറിന്റെ മകനായ സൈഫുദ്ദീൻ 27 വയസ്സ് എന്നയാളിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് എസ് എച്ച് ഒ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ GSCPOരാഹുൽ. എ.കെ, CPO ബിബിൻ എന്നിവർ ഉണ്ടായിരുന്നു

തൃശ്ശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

താമര വെള്ളച്ചാല്‍ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. രാവിലെ 7 മണിയോടെയാണ് പ്രഭാകരൻ മകൻ മണികണ്ഠനും മരുമകൻ ലിജോയ്ക്കുമൊപ്പം വന വിഭവങ്ങൾ ശേഖരിക്കാൻ കാടുകയറിയത്. പീച്ചി റേഞ്ചിലെ ഉൾക്കാട്ടിലുള്ള അമ്പഴച്ചാൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ പ്രഭാകരനെ കാട്ടാന ആക്രമിച്ചു. മരുമകനും മകനും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇരുവരും ഊരിലെത്തിയാണ് ആക്രമണ വിവരം ഊര് നിവാസികളെ അറിയിച്ചത്. വിവരമറിഞ്ഞ് പീച്ചി വനം – […]