IJKVOICE

ഷാജു വാലപ്പനെ ആദരിച്ചു

ദാദ സാഹിബ് അംബേദ്ക്കർ വിശിഷ്ട സേവ അവാർഡ് ജേതാവും പ്രവാസിയും പ്രമുഖ കാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രമുഖ കാരുണ്യ പ്രവർത്തകനും ദാദാ സാഹിബ് അവാർഡ് ജേതാവുമായ ഷാജു വാലപ്പനെ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ:ടൈസൻ മാസ്റ്റർ എം.എൽ.എ പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ രിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സ: ടി.സി അർജ്ജുനൻ, കല്ലേറ്റുംകര ബ്രാഞ്ച് സെക്രട്ടറി സ:ഷാജു ജോസഫ്, പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട […]

ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ

മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

മുരിയാട് കോള്‍ മേഖലയിലെ കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കുന്നതിനായി കെഎല്‍ഡിസി കനാലിന് കുറുകെ കോന്തിപുലം പാലത്തിന് കീഴെ കെട്ടുന്ന താല്‍ക്കാലിക ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം കിട്ടാതായി 56 ദിവസം പിന്നീട്ടിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാരും നാട്ടുകാരും ധര്‍ണ്ണ നടത്തി

ഒന്നാം റാങ്ക്

കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എംഡി റസ്പിറേറ്ററി മെഡിസിന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. മിഥില പോള്‍സണ്‍. ഇരിങ്ങാലക്കുട മുരിയാട് കിഴക്കേപീടിക വീട്ടില്‍ പോള്‍സണ്‍- ലില്ലി ദമ്പതികളുടെ മകളും കണ്ണൂര്‍ തേര്‍ത്തല്ലി വെള്ളറ വീട്ടില്‍ ഡോ. ആല്‍ബിന്‍ ജോസഫിന്റെ ഭാര്യയുമാണ്

കാരായ്മ അവകാശം സംരക്ഷിക്കണം

വാര്യർ സമാജം. സമസ്ത കേരള വാര്യർ സമാജത്തിൻ്റെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു