ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു
സമരം നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപത്ത് നിന്നും ഉള്ള ഫാ.ഡിസ് മാസ് റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) പള്ളിക്കാട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി
മാര്യേജ് ബ്യൂറോ & ഏജന്റ്സ് വെൽഫെയർ അസോസിയേഷൻ ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്നു
സൈക്കിളിൽ പോയിരുന്ന വ്യാപാരിയെ ബൈക്കിടിച്ച് വീഴ്ത്തി മാല കവരാൻ ശ്രമം
സെന്റ് ജോസഫ്സ് കോളേജിൽ കാർണിവോറസ് സസ്യ പ്രദർശനം
വനിതാ കമ്മിഷന്‍ അദാലത്ത്: 19 കേസുകള്‍ പരിഹരിച്ചു

കേരള വനിതാഎ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 19 കേസുകള്‍ പരിഹരിച്ചു. ആകെ 61 കേസുകളാണ് ഇന്ന് കമ്മിഷന്റെ പരിഗണനയ്ക്ക് വന്നത്. അഞ്ച് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ടും മൂന്ന് കേസുകളില്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. 27 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ ടി.എസ്. സജിത, എസ്. ഇന്ദു മേനോന്‍, കൗണ്‍സിലര്‍ മാലാ രമണന്‍, വനിതാ സെല്‍ […]
ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശൂര്‍ യൂണിറ്റ് ഐ.സി.ഡി.എസ് പ്രൊജക്ട് ഒല്ലൂക്കര അഡീഷണലിന്റെ സഹകരണത്തോടെ വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ഉദ്ഘാടനം ചെയ്തു. ചേറൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. വില്ലി ജിജോ അധ്യക്ഷയായി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ അബ്ദു മനാഫ്, ഐ.സി.ഡി.എസ് പ്രൊജക്ട് ഒല്ലൂക്കര അഡീഷണല്‍ (രണ്ട്) സി.ഡി.പി.ഒ ശാന്തകുമാരി, സിബിസി ഉദ്യോഗസ്ഥന്‍ […]
ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് സിനിമാ നടൻ ഇടവേള ബാബു

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് സിനിമാ നടൻ ഇടവേള ബാബു നഗരസഭയ്ക്ക് കത്ത് നൽകി. ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്നും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു നഗരസഭയ്ക്ക് കത്ത് നൽകുകയായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് നഗരസഭ കൗൺസിലാണ് ഇടവേള ബാബുവിനെ ശുചിത്വമിഷൻ അംബാസിഡറായി പ്രഖ്യാപിച്ചത്.ലൈംഗിക പീഡന ആരോപണം നേരിടുന്ന ഇടവേള ബാബുവിനെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് […]
സോജന്‍ ജോസഫിന് പൗര സ്വീകരണം നല്‍കി

കരുവന്നൂര്‍: ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജന്‍ ജോസഫിന് കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസ് പൗരസീകരണം നല്‍കി. കരുവന്നൂര്‍ സെന്‍മേരിസ് പള്ളി അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഇലത്തറ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ ആമുഖ പ്രഭാഷണം നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് ഉപഹാര സമര്‍പ്പണം നടത്തി. സോജന്‍ ജോസഫ് മറുപടി പ്രസംഗം നടത്തി എ.കെ. സി.സി. […]
ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് ഇൻറ്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട പ്രൊവിഡൻസ് ഹൗസിൽ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ലയൺ പീതാംബരൻ രാരമ്പത്ത് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കട വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസഫ് കൊടലിപറമ്പിൽ സ്വാഗതവും ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ഹാരീഷ് പോൾ നന്ദിയും പറഞ്ഞു. ഹൗസ് ഓഫ് പ്രൊവിഡൻസ് […]