IJKVOICE

അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

മഹാത്മാ അയ്യന്‍കാളിയുടെ 162-ാം ജയന്തി ആഘോഷങ്ങള്‍ ഇരിങ്ങാലക്കുടയില്‍ അഖിലകേരള പുലയോദ്ധാരണസഭയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുടയിൽ പൊതുഗതാഗത ജനകീയ സദസ്സ് 31ന്

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചമാക്കാൻ നിർദ്ദേശങ്ങൾ സമാഹരിക്കാൻ ആഗസ്ത് 31ന് ശനിയാഴ്ച ജനകീയ സദസ്സ് ചേരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈകീട്ട് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് സദസ്സ് – മന്ത്രി അറിയിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ സദസ്സിൽ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്മാർ, ജനപ്രതിന്ധികൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കെ എസ് ആർ ടി സി എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. […]

അയ്യങ്കാളി ദിനാചരണം

കാറളം: എ ഐ ഡി ആർ എമിൻ്റെയും ബി കെ എം യു വിൻ്റെയും നേതൃത്വത്തിൽ കാറളം സെൻ്ററിൽ നടന്ന അയ്യങ്കാളി ദിനാചരണം എ ഐ ഡി ആർ എം ജില്ലാ ട്രഷറർ എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബി കെ എം യു മണ്ഡലം സെക്രട്ടറി സി.കെ ദാസൻ അധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ് […]

ഇരിഞ്ഞാലക്കുട കത്തീഡ്രൽ KCYM ന്റെ വാർഷികാഘോഷം

ഇരിഞ്ഞാലക്കുട സെൻറ് തോമസ് കത്തീഡ്രൽ കെ.സി.വൈ.എം 39ാം വാർഷികത്തോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ കേശദാനം മഹാദാനം എന്ന പ്രോഗ്രാമും അഖിലകേരള ഡാൻസ് കോമ്പറ്റീഷൻ മിരിയം 2024 സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരിയും കെ.സി.വൈ.മിന്റെ ഡയറക്ടറുമായ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മിറിയം ഡാൻസ് പ്രോഗ്രാമിന്റെ സ്പോൺസറും നിവേദ്യ സ്ക്കുൾ മാപ്രാണം ചെയർമാൻ ശ്രീ. വിപിൻ പാറമേക്കാട്ടിനും, കേശദാനം മഹാദാനം എന്ന പ്രോഗ്രാമിന്റെ സ്പോൺസറും നിതാസ് ബ്യൂട്ടിപാർലർ […]

കൊമ്പൊടിഞ്ഞാമാക്കൽ ജുമാമസ്ജിദിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു

ബഹു :ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിൻ്റെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൊമ്പൊടിഞ്ഞമാക്കൽ ജുമാ മസ്ജിദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.ഡോ:ആർ.ബിന്ദുവിന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്നും 6 ലക്ഷം രൂപയാണ് ഹൈമാസ്റ്റ് ലൈറ്റിനായി അനുവദിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.ജോജോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷൈനി തിലകൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ […]

5ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കരുവന്നൂർ പുഴയിൽ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിൻ്റേയും ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടേയും ആഭിമുഖ്യത്തിൽ കരുവന്നൂർ പുഴയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുക , വർദ്ധിപ്പിക്കുക മത്സ്യ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക, പൊതു ജനങ്ങൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 5 […]