ക്രൈസ്റ്റ് ഓള്‍ കേരള ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് കോപ്ലംക്‌സില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇരിങ്ങാലക്കുട ബൈപാസ് റോഡിൽ പലയിടത്തായി മാലിന്യങ്ങൾ കുമിഞ്ഞുകൂടി ചീഞ്ഞു നാറുന്നു
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.
VHSS കാറളം സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഘ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രദീപ് ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ കാറളം കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീ അക്ഷയ് ,vhse പ്രിൻസിപ്പാൾ ശ്രീ സജിത്ത് , പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ ,അധ്യാപകരായ ജിസി ,ശ്രീജ ,നിജി,nss വോളന്റീർസ് എന്നിവർ പങ്കെടുത്തു .500 പച്ചക്കറി തൈകൾ ആണ് നട്ടത് .വെണ്ട ,വഴുതന ,പച്ചമുളക് ,തക്കാളി,പയർ എന്നിവയാണ് കൃഷി ചെയ്യുന്നത് .
St ജോസഫ് ചർച്ച്തുറവൻകുന്ന് ഇടവക കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ വിതരണവും പച്ചക്കറി കൃഷി തൈ നടീലും വികാരിയച്ചൻ Fr,. സെബി കൂട്ടാല പറമ്പിൽ കൈക്കാരൻമാരായ വിൻസൻ കാഞ്ഞിരപറമ്പിൽ, ആന്റോ മൽപ്പാൻ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു
തൃശ്ശൂരിലെ തോൽവിയും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളുരും, യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസെന്റും സ്ഥാനങ്ങൾ രാജിവച്ചു..
തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്കൂളുകളെയും ആദരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43-ാം വാര്‍ഷികാഘോഷം വ്യാപാരി ഭവന് ഹാളില്‍ നടന്നു.
സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇരിങ്ങാലക്കുട സ്വദേശി വൈഗ. കെ സജീവിന് മികച്ച നടിക്കുള്ള പുരസ്കാരം
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പറപ്പൂക്കര കത്തോലിക്ക കോൺഗ്രസ് ആവശ്യപെട്ടു.