നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർത്ഥി പ്രതിഭകളെയും മന്ത്രി ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ആദരിച്ചു
തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡ് പണി മൂലമുണ്ടായ ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും കെട്ടഴിച്ച് ചേർപ്പിൽ ചേർന്ന യോഗത്തിൽ നാട്ടുകാർ.
മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ദർശനം നടത്തി.

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ഇന്ന് രാവിലെ ദർശനം നടത്തുകയും നേന്ത്രപ്പഴം കൊണ്ട് തുലാഭാരംനടത്തുകയും ചെയ്തു. ശ്രീ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, മാനേജിംഗ് കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ലേഡീസ് ആന്‍ഡ് ലിയോ നൈറ്റ് ഫ്‌ലോറല്‍ ഫിയസ്റ്റ കേന്ദ്ര ഗവര്‍ണമെന്റ്റിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഗവേണിംഗ് ബോര്‍ഡ് മെംബര്‍ ആശ സുരേഷ് ഉദ്ഘാടനം ചെയ്തു.
വല്ലച്ചിറ ഗവ.യു.പി.സ്കൂളിൽ കവർച്ചാ ശ്രമം.
തൃശ്ശൂരിലെ പോസ്റ്റർ യുദ്ധത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധം..
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാകാര സംഘടനയായ നന്മ – സർഗ്ഗവനിത ഇരിങ്ങാലക്കുട മേഖല വൃക്ഷതൈ നടുകയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്ത നന്മസർഗ്ഗ വനിത ഭാരവാഹി കൂടിയായ സുധ ദിലീപിനെ ആദരിക്കുകയും ചെയ്തു.
കെ എസ് ഇ കാലിത്തീറ്റ കമ്പനി കിടാരികൾക്കായി കെ എസ് പുഷ്ടിമ എന്ന തീറ്റ വിപണിയിൽ ഇറക്കി.
അതിരപ്പിള്ളിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ റൂബിൻ ലാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിഐക്ക് സസ്പെൻഷൻ..
2024 നീറ്റ് പരീക്ഷയിൽ 720 ൽ 685 മാർക്ക് നേടി ഉന്നത വിജയം നേടിയ സൗദി അറേബ്യയിൽ BIM ഡിസൈൻ കോ ഓർഡിനേറ്ററായി ജോലി ചെയ്യുന്ന പ്രവാസിയായ കരൂപ്പടന്ന പള്ളിനട മാതിരപ്പിള്ളി സുനീർബാബു-ഷെഹല ദമ്പതികളുടെ മകൻ സാഹിൽ അഹമ്മദിന് അഭിനന്ദനങ്ങൾ..

അഖിലേന്ത്യ തലത്തിൽ 24 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ… അഖിലേന്ത്യ റാങ്ക് 7052ആണ്.ഒബിസി കാറ്റഗറിയിൽ 2826 റാങ്ക് ലഭിച്ചിട്ടുണ്ട്. പാലായിലെ ബ്രില്ലിൻഡ് അക്കാദമിയിൽ ഓൺലൈൻ വഴിയാണ് പഠിച്ചത്..നാട്ടിൽ സാഹിൽ അഹമ്മദിന്റെ പഠനത്തിന് അവന്റ കൂടെ നിന്ന് എല്ലാ പിന്തുണയും നൽകിയത് വല്ലുപ്പയും പൊതു പ്രവർത്തകനും വെള്ളാങ്ങല്ലൂർ മഹല്ല് വൈസ് പ്രസിഡന്റ്മായ മാതിരപ്പിള്ളി മുഹമ്മദലിക്കയാണ്.