IJKVOICE

തൃശ്ശൂരിൽ കുന്നംകുളം ഉൾപെടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച്ച രാവിലെ 3, 4 സെക്കൻ്റ് ദൈർഘ്യമുള്ള പ്രകമ്പനം അനുഭവപ്പെട്ടു.

തൃശൂർ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി ഉൾപ്പെടെ വിവിധയിടങ്ങളിലായിരുന്നു ഭൂചലനം. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു.. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം ഉണ്ടായ ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല….

ഇന്നത്തെ പരിപാടികൾ റദ്ധ് ചെയ്ത് എയർപോർട്ടിലെത്തി മൃതദ്ദേഹങ്ങൾ ഏറ്റു വാങ്ങുമെന്ന് സുരേഷ് ഗോപി..

കുവൈത്തിൽ ചികിത്സലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാർ ആണ്.അപാകതകൾ ഉണ്ടെങ്കിൽ കുവൈത്ത് സർക്കാർ ആണ് പരിശോധിക്കേണ്ടത്. അവർ അത് ചെയ്യുമെന്നും, നിലവിൽ അവിടെയുള്ള വരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. കുവൈറ്റിൽ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. വെള്ളിയാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സുരേഷ് ഗോപിയ്ക്കുള്ള സ്വീകരണ പരിപാടിയും മാറ്റി വെച്ചതായി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അറിയിച്ചു.