കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി.ചാടിയ ഭാഗത്ത് നിന്ന് തന്നെയാണ് മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ചെറിയപാലം ഭാഗത്ത് നിന്നും നടന്ന് വന്ന യുവതി വലിയപാലത്തിന്റെ ഒത്ത നടുവില്‍ നിന്നും കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.യുവതി ആരാണ് എന്ന് ഇത് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കില്ലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും സ്‌കൂബ ടീം എത്തി തിരച്ചില്‍ തുടരുവേയാണ് മൃതദേഹം കണ്ടെത്തിയത്.ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നി സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കരുവന്നൂര്‍ പാലത്തില്‍ ഇത്തരം ആത്മഹത്യകള്‍ തുടര്‍കഥയാവുകയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്.ഒന്നര വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയും പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലായുള്ള കൈവരികള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു.
ഇരിങ്ങാലക്കുട : കല്ലിങ്ങപ്പുറം താമി ഭാര്യ ശാരദ (84) നിര്യാതയായി

സംസ്ക്കാരം : 3:30 PM മുക്തിസ്ഥനിൽ മക്കൾ : ബാബു മരുമക്കൾ : ജയന്തി : സുനിത രാമകൃഷ്ണൻ ഷീജ വിജയൻ ബീന മുകുന്ദൻ സുജന വിജയൻ (late)
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വെള്ളോൻ മകൻ മാധവൻ ( മാധവ് സ്റ്റോഴ്സ് ഉടമ ) ( 75 )അന്തരിച്ചു.

ഭാര്യ ദേവകി മക്കൾ പ്രിയ.മഞ്ജു.മനേഷ്. മരുമക്കൾ വിനയൻ ( അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി ഇടുക്കി ) ആനന്ദ് ( എൻജിനീയർ ചെന്നൈ ) സമീര.സംസ്കാരം നാളെ വ്യാഴാഴ്ച ( 1/2/24 ) രാവിലെ 10 30 ന് മുക്തിസ്ഥാനിൽ.
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം കറ ളിപാടം കോക്കാട്ടിൽ ചാത്തു കുട്ടി മകൻ ഷാജു ( 53 )അന്തരിച്ചു. ( 1995-ൽ ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് )

ഭാര്യ സരോജിനി. മക്കൾ ഷാരോൺ..ഷാനിദ്. സംസ്കാരം ഇന്ന് ( 30 /1 /24 / ) ചൊവ്വാഴ്ച ഒരു മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക സ്മശാനത്തിൽ
ഇരിങ്ങാലക്കുട : പ്ലാക്കൽ എരുമകാട്ടുപറമ്പിൽ ഔസേപ്പ് മകൻ അന്തോണികുട്ടി (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. മകൾ മിഡ്ലി. മരുമകൻ റോയ് ജോസ്.
‘പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി’; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. (Narendra Modi About Ommen chandy) അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള ഓർമ്മകൾ. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് […]
കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു.

ആളൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു.
ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര […]
കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു

ഇരിഞ്ഞാലക്കുട: കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു. പരേതനായ അറയ്ക്കൽ കണ്ടം കുളത്തി ആന്റോയുടെ മകനാണ്. ഭാര്യ: ആലപ്പുഴ മാപ്പിളശ്ശേരി കുടുംബാംഗം സിസി വിജു. മക്കൾ: ആന്റണി (അന്തു), അംഗിത (അഗി), തോമസ് (തൊമ്മൻ). സഹോദരങ്ങൾ: ജോഷ്വാ ആന്റോ – ചെയർമാൻ കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്, മെർളിൻ തോമസ്, ഫെറിൻ ജോജോ, ജോസഫ് ആന്റണി ( കുട്ടൻ). സംസ്കാര കർമ്മം നാളെ 10-)ം തിയ്യതി തിങ്കളാഴ്ച രാവിലെ […]
ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു

ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി കൂവപറമ്പിൽ റപ്പായി ഭാര്യ അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും ആം ആദ്മി പാർട്ടിയുടെ നിയോജ മണ്ഡലം കൺവീനറും ആയിരുന്നു.