ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിൽ വീണ് ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു..
ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സ്ത്രീ ട്രെയിനിൽ വച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡിൽ താമസിക്കുന്ന വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നാണ് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ്റെ നേതൃത്വത്തിൽ 55 അംഗ സംഘം കഴിഞ്ഞ ദിവസം കന്യാകുമാരിയിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചേ കൊല്ലത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ച് ഗീത അബോധാവസ്ഥയിലായത്. ഉടൻ കൊല്ലം സ്റ്റോപ്പിൽ ട്രെയിൻ നിർത്തി ചികിത്സ തേടുകയായിരുന്നു. 15 മിനിറ്റോളം ഇതേ തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പിന്നീട് കൊല്ലം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്ഷേത്ര ദർശനത്തിന് പോയ ഗീതയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചിരുന്നു. ഇവർ പിന്നീട് പോലിസ് പിടിയിലായിരുന്നു. മക്കൾ : ജയൻ, അജയൻ.
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന വിന്നി ജോൺ ഭാര്യ ബീന( 54 വയസ്സ് )നിര്യാതയായി. സംസ്കാരകർമ്മം 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ 11. 30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും. മക്കൾ :റോസ്, റിച്ചാർഡ്
നിര്യാതനായി

സ്ഥലം: കാട്ടൂർ SNDP തളിയപറമ്പിൽ ഉണ്ണീരി മകൻ സുന്ദരൻ (94വയസ്സ്) ഇന്ന്, 11 02 2024 വൈകീട്ട് 5:15ന് നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ: ഷീജ, സീമ, അമ്പിളി മരുമക്കൾ: കാർത്തികേയൻ, രഞ്ജിത്ത് സിങ്ങ്, ലോഹിദാക്ഷൻ സംസ്കാരകർമ്മം നാളെ രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ സ്‌കൂളിനു സമീപം മാമ്പിള്ളി വീട്ടില്‍ ജോര്‍ജ് മകന്‍ സാബു (69) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (9/ 2/ 2024) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യ-ത്രേസ്യാമ്മ ( അരണാട്ടുക്കര ചിരിയങ്കണ്ടത്ത് തോമസ് മകള്‍ ). മക്കള്‍- സനില്‍, ആന്‍മേരി, കൊച്ചു റാണി. മരുമക്കള്‍- മിഷേല്‍ ജോ മൂഞ്ഞേലി, ഹാരി ചിറമല്‍, രാജേഷ് ഷിബു കാച്ചപ്പിള്ളി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാവ് മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫ് മകൻ ഷാജി (ബാദുഷ ടൈലേഴ്സ്) 72 വയസ്സ് മരണപ്പെട്ടു. ഭാര്യ സൈനബ മക്കൾ നസ്സറത്ത്, ഷിബി,നിഷ മരുമക്കൾ ഗഫൂർ, റഫീഖ്, സാജിത്ത് ( എല്ലാവരും ഗൾഫ്)

ഖബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ
കരുവന്നൂർ പുഴയിൽ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മരണങ്ങൾ തുടർകഥയായി കരുവന്നൂർ പുഴ.
തൃപ്രയാർ വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി 26 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ന് പുലർച്ചെ 5.45 ഓടെ വലപ്പാട് കുരിശ് പള്ളിക്ക് സമീപമായിരുന്നു അപകടം.

ബൈക്കിൽ സഹയാത്രികനയായിരുന്ന നാട്ടിക 24 വയസ്സുള്ള സഫൗനും അപകടത്തില്‍ പരക്കേറ്റു
പള്ളിപ്പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് ആണ് മരിച്ചത് 25 വയസ്സായിരുന്നു 27ന് തൃശ്ശൂര്‍ പരിയാരം കപ്പേളക്ക് സമീപം ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്
കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു.

ഇരിങ്ങാലക്കുട : കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കല്‍ സ്വദേശിയും ആയൂര്‍വേദ ഡോക്ടറുമായ 24 വയസ്സുള്ള കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ പൊലീസും ,ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഏറെ നേരം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.നിലവില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കലില്‍ താമസിച്ചു […]