IJKVOICE

ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചുജ തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം..തടയണയില്‍

കുളിക്കാൻ ഇറങ്ങിയ റോഷന്‍ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ചേർന്ന് റോഷനെ കരയ്ക്ക് കയറ്റി ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് മാസം മുൻപ് ഇതേ സ്ഥലത്ത് സമീപത്തെ കാറ്ററിംങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനായ മാള സ്വദേശിയും മുങ്ങി മരിച്ചിരുന്നു.

ഇരിങ്ങാലക്കുട : തട്ടിൽ ചേറ്റുപുഴക്കാരൻ തോമൻ മകൻ ജോണി (91) നിര്യാതനായി. സംസ്ക്കാരം മാർച്ച് 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ മേരി. മക്കൾ: ടോമിച്ചൻ, റീനി, ജോമി,ഷെറീന മരുമക്കൾ : ശാന്തമ്മ,സാബു, റോളി, റോണി .

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന

വീ വൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ഇറ്റിക്കപറമ്പിൽ രമേശൻ  (54)  അന്തരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിവണ്‍ നഗര്‍- കാരുകുളങ്ങര റോഡില്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകിലൂടെ വന്ന മറ്റൊരു സ്‌കൂട്ടറിടിച്ചായിരുന്നു അപകടം.തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ രമേശന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു മരണം. ഭാര്യ: സോണി. മക്കള്‍: മന്ദന, വന്ദന, നവതേജ്.ഇടിച്ച നിറുത്താതെ പോയ സ്‌കൂട്ടര്‍  പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍ കൊടകരയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.തൃക്കൂര്‍ സ്വദേശി 21 വയസ്സുള്ള കൃഷ്ണ പ്രസാദ് ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു.ദേശീയപാത കൊടകരയിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടം. ചാലക്കുടി നിർമല കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും സുഹൃത്തും കോളേജിൽ നിന്ന് വരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണപ്രസാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്തിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ആദരാഞ്ജലികൾ

സി.പി.ഐ(എം) കാരുകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി അശോകൻ കളരിക്കലിൻ്റെ സഹോദരൻ ഉണ്ണിക്യഷ്ണൻ 59 വയസ്സ് നിര്യാതനായി. സംസ്കാരം നാളെ. വിവാഹിതനല്ല. സഹോദരങ്ങൾ കളരിക്കൽ അശോകൻ, ഹരിദാസൻ, സരസ്വതി, വിജയലക്ഷ്മി