തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ഐടിസിക്ക് സമീപം മാളിയേക്കൽ സുനിൽ രാജ് മകൾ ദിവ്യ ( 27 ) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ ലത.സഹോദരൻ ദീപു.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മുക്തിസ്ഥാനിൽ നടന്നു.
ഇരിങ്ങാലക്കുട:* നഗരസഭ 32 -വാർഡ് കാരുകുളങ്ങര തൗണ്ടാശേരി പരേതനായ വര്‍ഗീസ് ഭാര്യ സിസിലി (85) അന്തരിച്ചു. ഇരിഞ്ഞാലക്കുട ചിറയത്ത് കോനിക്കര കുടുംബാംഗമാണ്.

മക്കൾ ബെന്നറ്റ് ( മാധ്യമപ്രവർത്തകൻ പ്രസ് ക്ലബ് ഇരിങ്ങാലക്കുട ) ബെൻസി( ലണ്ടൻ ) ബെന്നി ( സിംഗപ്പൂർ ) ബേണി. മരുമക്കൾ മിനി. ഷൈനി. സലിം ( ബയോമെഡിക്കൽ എൻജിനീയർ ലണ്ടൻ ) ജയ്സൺ. സംസ്കാര കർമ്മം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ.
തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ.
ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഭാസ്ക്കരൻ്റെ മകൻ അശോകൻ (58) ആണ് മരിച്ചത്. വീടിനടുത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.
നിര്യാതയായി

കാറളം പള്ളിപ്പറമ്പിൻ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന 87 വയസ്സ് നിര്യാതയായി. കബറടക്കം 27-03-24 ബുധൻ പകൽ 11.30 കാറളം ജുമഅ മസ്ജിദ് കബറിസ്ഥാനിൽ. മക്കൾ: ബഷീർ, വാഹിദ, റഷീദ്, ഷാഹിത, നൗഷാദ്, മരുമക്കൾ: ലൈല, നാസിർ, റസിയ, അസീ, റഷീന.
തൃശ്ശൂര്‍ പെരിങ്ങോട്ടുകര കരുവാൻകുളത്ത് കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു..എടത്തിരുത്തി കുട്ടമംഗലം സ്വദേശി 48 വയസ്സുള്ള അബ്ദുൽ റഷീദ് ആണ് മരിച്ചത്.
കാറളം : തേറാട്ടിൽ ചാക്കു മകൻ ലോനപ്പൻ (81) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക് ചെമ്മണ്ട ലൂർദ്മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ഉഷ ലോനപ്പൻ . മക്കൾ : ലാരിസൺ, ലിൻസ, ലാർക്കിൻ. മരുമക്കൾ : ലിമ. മെൽവിൻ . ഡിനി
ചൊവ്വൂരിൽ ആംബുലൻസിൻ്റെ അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു. രോഗിയുമായി പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുതുക്കാട് സ്വദേശി മുരളിയാണ് മരിച്ചത്.
സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.
കുവൈറ്റില്‍ വച്ച് ഷോക്കേറ്റ് കരുവന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.കരുവന്നൂര്‍ പനംങ്കുളം സ്വദേശി മണക്കുന്നത്ത് മനോജിന്റെ മകന്‍ അക്ഷയ് (24) ആണ് മരണപ്പെട്ടത്.കുവെറ്റില്‍ റിഖിലാണ് അക്ഷയ് ജോലി ചെയ്തിരുന്നത്.ജോലി സ്ഥലത്ത് വച്ച് തന്നെയാണ് അപകടം സംഭവിച്ചതും.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കില്ലും ജിവന്‍ രക്ഷിക്കാനായില്ല എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കും.അമ്മ സിനി.സഹോദരന്‍ അഭിജിത്ത്