IJKVOICE

അനീസ് കേസിൽ സി.ബി.ഐ അന്വേഷണം വേണം: തോമസ് ഉണ്ണിയാടൻ

അനീസ് കൊലപാതക കേസിലെ പ്രതികളെ ഇത് വരെയും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

വിദ്യാർത്ഥി മുങ്ങിമരിച്ചു

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു* : അടാട്ട് ഉടലക്കാവ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി ആമ്പാടി ഹൗസിൽ ഹരീഷ് മകൻ ശ്രീഹരി (22) ഇന്ന് രാവിലെ കുളിക്കാനിറങ്ങിയപ്പോൾ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാണാതാവുകയായിരുന്നു. അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതായതോടെ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

ലഹരി ബോധവൽക്കരണ അസംബ്ലിയും പ്രതിജ്ഞയും

നടവരമ്പ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, ലഹരി വിരുദ്ധ സന്ദേശം നല്കി. വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഘല സ്കൂളിന് മുന്നിൽ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സബ്ജില്ല കായിക മേളയിലും, കലോൽസവത്തിലും മികച്ച വിജയം […]

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവെയ്‌പ്‌ 10.10.2024 വ്യാഴാഴ്ച

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് പൂജവെയ്‌പ്‌ ആരംഭിക്കും. വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തിൽ സമർപ്പിക്കും. സരസ്വതി ദേവിക്ക് നാല് ദിവസങ്ങളിലായി നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവി കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കും. വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും. ആറാട്ടുപുഴയിലേയും സമീപ ദേശങ്ങളിലെയും ഭക്തർ […]

വഞ്ചനക്കേസില്‍ 26 ലക്ഷം തട്ടി ഒരാള്‍ പിടിയില്‍

ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം രൂപ അധികമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 26 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.