ചെങ്ങമനാട് സ്വദേശി മാത്യുസ് മാനേജിങ്ങ് പാര്‍ട്ട്ണറായ മുരിങ്ങൂരിലുള്ള ഹോട്ടലിൽ നിന്നും ഒരു വർഷത്തെ വരുമാനമായ 64,38500 രൂപ തട്ടിയെടുത്ത കൂത്തുപറമ്പ് , മാങ്ങാട്ടി ഡാം ,വടക്കേകണ്ടി വീട്, സ്വദേശി ഫെയ്ത്ത് (28)നെയാണ് അറസ്റ്റ് ചെയ്തത്.
ചെങ്ങമനാട് സ്വദേശിയായ മാത്യുസ് 44 വയസ്സ് മാനേജിങ്ങ് പാര്‍ട്ട്നര്‍ ആയുള്ള മുരിങ്ങൂരിലുള്ള ഹോട്ടലിൽ അക്കൌണ്ട൯െറായി ജോലി ചെയ്ത് വരവെ ഫെയ്ത്ത് ഹോട്ടലിൽ 29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ Bar,Restuarant,Room,Banquit Hall എന്നിവയില്‍ നിന്നും ലഭിച്ച വരുമാനം ക്യാഷ് ആയും ATM Transfer ആയും മാത്രം വാങ്ങുന്നതിന് പകരം ഫൈത്തിന്റെ സ്വന്തം മൊബൈല്‍ നമ്പറിലേക്ക് google pay ആയും ക്യാഷ് ആയും വാങ്ങി സ്വന്തം അക്കൌണ്ടില്‍ നിക്ഷേപിച്ച് 64,38500 രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ മാത്യൂസ് കൊരട്ടി പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ ഫെയ്ത്തിനെ ശാസ്ത്രിയമായ അന്വേഷണങ്ങൾക്ക് ഒടുവിൽ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് മണ്ണാർക്കാട് നിന്നും കൊരട്ടി എസ്.എച്ച്.ഒ അമൃത് രംഗൻ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ കൊരട്ടി എസ് എച്ച ഒ അമൃത് രംഗൻ, എഎസ് ഐ നാഗേഷ്, പോലിസ് ഉദ്യോഗസ്ഥരായ ഫൈസൽ, ദീപു എന്നിവർ ഉണ്ടായിരുന്നു.