നെടുമ്പാൾ ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഫെബ്രുവരിയിൽ രാവിലെ നെടുമ്പാൾ സ്വദേശിയായ ദാസൻ (52 വയസ്സ് ) എന്നയാളുടെ മോട്ടോർസൈക്കിൾ നെടുമ്പാൾ തെക്കുമുറി പാടത്തിൻെറ KLDC ബണ്ടിൻമേൽ പാർക്കു ചെയ്തു വച്ചിരുന്നത് മോഷണം ചെയ്ത കൊണ്ടു പോയ കാര്യത്തിന് അനിൽ (25 വയസ്) ,ഏപ്പിള്ളി ഹൗസ്, അഴീക്കോട് ലൈറ്റ് ഹൗസ് ,കൊടുങ്ങല്ലൂർ എന്നയാളെ ഇക്കഴിഞ്ഞ ഫെബ്രുവരി 14 – ാം തിയ്യതി ഉച്ചയ്ക്ക് , അനിൽ 6 വർഷമായി വാടകയ്ക്ക് താമസിച്ചു വരുന്ന കാട്ടൂർ PS പരിധിയിലെ, […]
ഓപ്പറേഷൻ കാപ്പ തുടരുന്നു

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന വേളൂക്കര വില്ലേജിൽ ഡോക്ടർ പടി ദേശത്ത് ചെമ്പരത്ത് വീട്ടിൽ സലോഷ് (28 വയസ്സ് ), കോമ്പാറ ദേശത്ത് ചെറുപറമ്പിൽ മിഥുൻ (26 വയസ്സ് ) എന്നി വരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തിയത്. സലോഷ് 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരിധിയിൽ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കോല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ഒരു കേസിലെ പ്രതിയും 2023 ൽ കാറും […]
പ്രതിഷേധ ധർണ്ണ നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
ഉദ്ഘാടനം ചെയ്തു

കരുവന്നൂർ DMLP സ്കൂൾ പനംകുളം, 101-)o വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും -തൃശൂർ ജില്ലാ കളക്ടർ ശ്രീ, അർജുൻ panndyan, ഉത്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി കെ. ബി റീജ ടീച്ചർക്ക് ഉപഹാരസമർപ്പണവും നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ എ. എ.അബ്ദു ൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിശങ്കർ IPS മുഖ്യാതിഥി ആയിരുന്നു.ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്, ശ്രീ രാജീവ്. കെ, ശ്രീമതി അമ്പിളി അജിത്, സജീബ് ഇ […]
ആക്രമണം

ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ ഇറക്കുന്നതിനെ തുടർന്നുള്ള ആക്രമണം. പ്രതികൾ പിടിയിൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 07 -)o തീയ്യതി 11.00 മണിക്ക് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ പെരിങ്ങോട്ടുകര സ്വദേശി ആയ സായ് രാജ് ,24 വയസ്സ് പണിക്കാരും ചേർന്ന് ഇറക്കിയതിലുളള വിരോധത്താൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ മുഖത്തടിക്കുകയും ഇത് കണ്ട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച സായ് രാജിൻ്റെ […]
അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കല്ലേറ്റുകരയിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ […]
ആക്രമണത്തിൽ ഓട്ടോയാത്രക്കാരന് സാരമായി പരിക്കേറ്റു

സംഘം ചേർന്നുള്ള ആക്രമണത്തിൽ ഓട്ടോയാത്രക്കാരന് സാരമായി പരിക്കേറ്റു.കോടന്നൂരിലെ ബാറിൻ്റെ മുറ്റത്താണ് സംഭവം
തർക്കം കൊലപാതക ശ്രമത്തിലേക്ക്

ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക്; പ്രതി അറസ്റ്റിൽ ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45 വയസ്സ്) നെ ആക്രമിച്ച കേസിൽ സുന്ദരപാണ്ഡ്യൻ (30 വയസ്സ്) കുമ്മം പെട്ടി, ദിണ്ഡിഗൽ, തമിഴ്നാട് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4-നു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്. തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ […]
അവിട്ടത്തൂർ ഉത്സവം

ഉത്സവബലിക്ക് വൻ ഭക്തജന തിരക്ക് ‘ അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ എഴാം ഉത്സവമായ വ്യാഴാഴ്ച ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കൽ ദർശനത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ തൊഴുത് സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമ്മികത്വം നൽകി. വെള്ളിയാഴ്ച വലിയ വിളക്ക്’ ഞായറാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും
ഷാബു (53) മരണപ്പെട്ടു

ചെമ്മണ്ട കുറുമ്പാടൻ പരേതനായ കുട്ടൻ മകൻ ഷാബു (53)മരണപ്പെട്ടു. അമ്മ: ശാരദ, ഭാര്യ: ദീപ്തി. മക്കൾ: ദിൽഷൻ,ദർശൻ, സഹോദരങ്ങൾ:കൃഷ്ണൻ, രാജൻ,ഷൈജു,സജീവൻ, സംസ്കാരം: 7/02/25- രാവിലെ 9 ന് വീട്ടു വളപ്പിൽ