IJKVOICE

കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു

തൃശൂർ കേച്ചേരിയിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു. നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 25വർ ഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ചു വന്നിരുന്നത്

കാരൂരിൽ പൂ വസന്തം

ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കൽ – കാരൂർ കപ്പേളകുന്നിൽ ഒരുക്കിയ ചെണ്ടുമല്ലി വിസ്‌മയ പൂന്തോട്ടത്തിലെ “പൂവസന്തം” വിളവെടുപ്പ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞു രാൻ വാർഡ് മെംബർ രാജു, […]

വയനാടിന് ഒരു കൈത്താങ്ങ്

വയനാടിന് ഒരു കൈത്താങ്ങ് നൽകുന്നതിന്, മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂൾ PTA യും MPTA യും ചേർന്ന് സ്കൂളിൽ പച്ചക്കറി ചന്ത സംഘടിപ്പിച്ചുകൊണ്ട് സമാഹരിച്ച 10700 രൂപ സ്കൂൾ HM ഷെൽബി ടീച്ചർ, PTA പ്രസിഡന്റ്‌ സനീഷ് നടയിൽ, PTA വൈസ് പ്രസിഡന്റ്‌ അജയകുമാർ, മറ്റു PTA അംഗങ്ങൾ ചേർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ പ്രൊ. ആർ. ബിന്ദു ടീച്ചർക്ക് കൈമാറി

കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]