IJKVOICE

വൈഗ വീടുകള്‍ യാഥാര്‍ത്ഥ്യമായി

താക്കോല്‍ദാനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു സന്തോഷിൻ്റെ സന്തോഷത്തിൽ പങ്കുചേരാൻ അതീവ സന്തോഷമെന്നും കൃഷിമന്ത്രി തൃശ്ശൂരിലെ നിര്‍ധനരായ 4 കുടുംബങ്ങള്‍ക്ക് കൃഷി വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്ന വൈഗ വീടുകളുടെ താക്കോല്‍ദാനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ചെറുകുന്നുള്ള പുഴക്കല്‍ സന്തോഷിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. 2020 ജനുവരി 4 മുതല്‍ 7 വരെ തൃശ്ശൂരില്‍ നടന്ന […]

ബോധവത്കരണ ക്ലാസ് നടത്തി

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പ്-ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ലോ കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റു മേഖലകളില്‍ ഉള്ള സ്ത്രീകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. […]

രംഗശ്രീ ജില്ലാതല കലാ ജാഥ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ മോഡല്‍ സി ഡി എസുകളില്‍ ‘ധീരം’ സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു. സ്ത്രീകളില്‍ സ്വയം പ്രതിരോധ ശേഷിയും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുന്നത്. പരിശീലന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ കുടുംബശ്രീ രംഗശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി വാടാനപ്പിള്ളി, ഒരുമനയൂര്‍, പോര്‍ക്കുളം, പാറളം, വേളൂക്കര, ആളൂര്‍ എന്നീ സിഡിഎസുകളില്‍ തെരുവുനാടകം അവതരിപ്പിക്കുന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാടാനപ്പിള്ളി സിഡിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി നിര്‍വ്വഹിച്ചു. കുടുംബശ്രീ സിഡിഎസ് […]

ധര്‍ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭ എന്‍ജിനിയറിംഗ് വിഭാഗത്തിനെതിരെ ബി.ജെ.പി. പാര്‍ളിമെന്ററി പാര്‍ട്ടി എന്‍ജിനിയറിംഗിന് മുമ്പില്‍ ധര്‍ണ നടത്തി.ബില്ലുകള്‍ മാറി നല്‍കുന്നില്ലെന്ന് പരാതി

മികവുത്സവം; സാക്ഷരതാ പരീക്ഷ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് കൊല്‍ക്കത്ത സ്വദേശി 32 വയസുകാരനായ അത്തറുളിന് ചോദ്യപ്പേപ്പര്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ഇന്‍സ്ട്രക്ടര്‍മാരായ വാസുദേവന്‍, ബിജി എന്നിവരാണ് 60 ല്‍പ്പരം ചങ്ങാതി പഠിതാക്കള്‍ക്കുള്ള നാലുമാസം നീണ്ടുനിന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ‘ഹമാരി മലയാളം’ എന്ന […]

നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ഇടിച്ച് അപകടം

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്‌കൂട്ടറിലും കാല്‍നടയാത്രികരെയും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ടിഓട്ടോയും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്

കൊമ്പൊടിഞ്ഞാമാക്കൽ ജുമാമസ്ജിദിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു

ബഹു :ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിൻ്റെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൊമ്പൊടിഞ്ഞമാക്കൽ ജുമാ മസ്ജിദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.ഡോ:ആർ.ബിന്ദുവിന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്നും 6 ലക്ഷം രൂപയാണ് ഹൈമാസ്റ്റ് ലൈറ്റിനായി അനുവദിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.ജോജോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷൈനി തിലകൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ […]