IJKVOICE

സൗജന്യ ആയുർ വേദ മെഡിക്കൽ ക്യാമ്പ്.

ഇരിഞ്ഞാലക്കുട സെയിന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വൈദ്യരത്നം ഔഷധശാല ഇരിഞ്ഞാലക്കുട ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കത്തീഡ്രൽ വികാരി വെരി. റവ. ഡോ.പ്രൊഫ.ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റിമാരായ ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ സാബു […]

2023-ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാർ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ, ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്തും, ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്‌തും സാമൂഹ്യസേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയ അപർണ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിനിയാണ്. കേവലം ഒരു വീട്ടമ്മ മാത്രമായിരുന്ന അപർണ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കഠിന പ്രയത്നം കൊണ്ടാണ് സർക്കാർ ഉദ്യോഗം കരസ്ഥമാക്കി ഇന്നത്തെ നിലയിൽ എത്തിയത്. നേരത്തേ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപർണക്ക് ലഭിച്ചിട്ടുണ്ട്.

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലി യുടെയും മകൾ 10 വയസ്സുള്ള എൽവിന റെജി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 . 00 മണിയോടെയാണ് സംഭവം. വീടിനുള്ളിലെ ജനലിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 5 -ആം ക്ലാസ് വിദ്യാര്ഥിനിയാണ. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ചിമ്മിനി ഡാം; റിവർ സ്ലുയിസ് വഴി അധികജലം പുറത്തേക്ക് ഒഴുക്കും

തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിൻ്റെ ഫലമായുള്ള നീരൊഴുക്ക് തുടരുന്നതിനാലും, വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യയുള്ളതിനാലും ഓറഞ്ച് ബുക്കിലെ നിർദ്ദേശപ്രകാരം ഡാമിൻ്റെ റൂൾ ലെവൽ പാലിക്കുന്നതിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഓഗസ്റ്റ് 8,9,10 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെയുള്ള സമയത്തിനിടക്ക് ചിമ്മിനി ഡാമിൽ നിന്നും റിവർ സ്ലുയിസ് വഴി ഘട്ടം ഘട്ടമായി അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ചിമ്മിനി ഡാമിലെ സ്ലുയിസ് വാൽവ് തുറക്കുന്നതുമൂലം അധികജലം […]