നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി സോണിയ ഗിരി (പ്രസിഡന്റ്) ഉൾപ്പെടെ വിവിധരെ തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുടയും നാലമ്പല സന്ദര്‍ശനവും ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഇരിങ്ങാലക്കുടയിലെ ബി ജെ പി നേതാവും ജനം ടിവി ഡയറക്ടറുമായ വിപിന്‍ പാറമേക്കാട്ടിലുമായി നടന്ന കൂടികാഴ്ച്ചയിലാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രസാദമാണ് വിപിന്‍ അദേഹത്തിന് നല്‍കിയത്.തുടര്‍ന്ന് നാലമ്പല ക്ഷേത്രങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന 4 ദശരഥ പുത്രന്മാരുടെ വിഗ്രഹങ്ങള്‍ ആണ് ഇന്ന് നാലമ്പലങ്ങള്‍ എന്ന് അറിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുട സന്ദര്‍ശിക്കാനും നാലമ്പല ദര്‍ശനം നടത്താനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.പൗരാണിക ഗണിത ശാസ്ത്രജ്ഞനും വാനനിരീക്ഷകനുമായ […]
വയനാട് ദുരന്തം; ശമ്പളത്തിന് പുറമെ മന്ത്രി ഡോ. ആര്‍. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി മുഖ്യമന്ത്രിക്ക് നല്‍കി

വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്, മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി. മന്ത്രിമാര്‍ നല്‍കുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഡോ. ബിന്ദുവിന്റെ സംഭാവന.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് SSLC, Plus Two, VHSE പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥിനികളെ ആദരിച്ചു.
ഓട്ടോ ഡ്രൈവർ രതീഷ് കളഞ്ഞു പോയ 2 പവൻ താലിമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി.

ആനന്ദപുരം – ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യൻ ശ്രീമതി ലാവണ്യ ആശുപത്രി ജംഗ്ഷനിൽ നിന്ന് ബസിൽ കയറുമ്പോഴാണു 2 പവൻ വരുന്ന താലിമാല താഴെ വീണത്. ലാവണ്യ അതു പക്ഷേ അറിഞ്ഞിരുന്നില്ല മാല താഴെ വീഴുന്നത് കണ്ട ഓട്ടോ ഡ്രൈവർ രതീഷ് തച്ചനാടൻ ഉടൻ തന്നെ അതു ആശുപത്രി ഓഫീസിൽ എത്തിക്കുകയും ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ കെ ശ്രീവത്സൻ്റെ സാന്നിധ്യത്തിൽ രതീഷ് മാല ശ്രീമതി ലാവണ്യയ്ക്ക് നൽകുകയും ചെയ്തു . ഓട്ടോ […]
മാപ്രാണം തളിയകോണം സ്വദേശിയെ മലമ്പാമ്പിനെ പിടികൂടി കറി വെച്ചതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
മഴയിൽ മാത്രം ശ്രദ്ധിക്കാതെ ബണ്ടുകള്‍ റഗുലേറ്ററുകളും ഷട്ടറുകളും സമയത്ത് റിപ്പയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഗസറ്റഡ് ഓഫീസേഴ്‌സ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ നൽകി

തൃശൂര്‍ ജില്ലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കലക്ടറും ക്ലബ് പ്രസിഡന്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് വേണ്ടി ചെക്ക് സ്വീകരിച്ചു. ക്ലബ് ഭാരവാഹികളായ സെക്രട്ടറി ഡോ. സി കെ സില്‍വന്‍, എ കെ സുന്ദരന്‍, ജോസഫ് മുണ്ടശ്ശേരി, ജിറ്റി ജോര്‍ജ്, വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍.

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്. വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്
മുന്‍ എം.പി ഇന്നസെന്റിന്റെ കുടുംബത്തിന്റെ സംഭാവന ഭാര്യ ആലീസില്‍ നിന്നും മന്ത്രി ബിന്ദു ഏറ്റുവാങ്ങി.