IJKVOICE

കെ എസ് ആർ ടി സി സംരക്ഷണ സദസ്സ് 25ന്

ഇരിങ്ങാലക്കുട : വെട്ടിക്കുറച്ച സർവ്വീസുകൾ പുന:സ്ഥാപിക്കുക, സർവ്വീസുകൾ നടത്തുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുക, കെ എസ് ആർ ടി സി ഇരിങ്ങാലക്കുട ഡെപ്പോവിനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നാട്ടുകാരേയും, ജനപ്രതിനിധികളേയും, വിവിധ റെസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ട് “കെ എസ് ആർ ടി സി സംരക്ഷണ സദസ്സ്” സെപ്റ്റംബർ 25 (വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് കണ്ഠേശ്വരത്തുള്ള കെ എസ് ആർ ടി സി ഡെപ്പോവിനു മുമ്പിൽ സംഘടിപ്പിക്കുമെന്ന് കെ എസ് ആർ […]

തൃശ്ശൂരില്‍ വിദ്യാർത്ഥി-മുതിർന്നവർ കൂട്ടായ്മയിലൂടെ വയോജനക്ഷേമ പദ്ധതി

തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരെയും കോര്‍ത്തിണക്കികൊണ്ട് വയോജനക്ഷേമം ഉറപ്പാക്കാന്‍ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളിലെ സാമൂഹികപ്രതിബദ്ധതയിലൂടെ വയോജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് ജില്ലാ ഭരണകൂടം തൃശ്ശൂര്‍ മൈന്റെനന്‍സ് ട്രിബ്യൂണലിന്റെ ജില്ലയിലെ സ്‌കൂള്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുമായി സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തിരികെ’. രാമവര്‍മപുരം ഗവ. ഓള്‍ഡ് ഏജ് ഹോമില്‍ തിരികെ പദ്ധതിയുടെ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. സബ് കളക്ടര്‍ അഖില്‍ വി. മേനോൻ, ഓള്‍ഡ് എജ് ഹോം സൂപ്രഡന്റ് […]

അയൽവാസി സ്ത്രീയെ ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും പിഴയും

അയൽവാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട കോടതി അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു

രൂക്ഷ വിമർശനവുമായി മന്ത്രി ആർ ബിന്ദു

കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശ്ശൂര്‍ എം.പി-യുടെ പരിപാടി അപലപനീയമാണ്. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യമര്യാദകൾക്ക് നിരക്കുന്നതല്ല. എന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിലൂടെ പറഞ്ഞു. “താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശ്ശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി […]

മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഓർമ്മകൂട്ടം 2025 നടത്തി

മൂർക്കനാട് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം 2025 സെപ്റ്റംബർ 16 നു സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സിന്റോ മാടവന അച്ഛന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ മീറ്റിങ്ങിൽ ഹെഡ്‌മിസ്ട്രെസ് ശ്രീമതി പ്രീത ഫിലിപ്പ് സ്വാഗതം പറയുകയും വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയും ചെയ്തു. പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച യോഗത്തിന് MPTA പ്രസിഡന്റ്‌ ശ്രീമതി രേഖ രജിത് ആശംസ അർപ്പിക്കുകയും ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിറ്റു ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു. സ്കൂളിൽ വച്ചുതന്നെ […]