IJKVOICE

ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം

വിമർശനാത്മക സമീപനം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കെ.കെ.ടി.എം. മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണബിരുദം നേടിയ ഡോ. സിൻ്റൊ കോങ്കോത്ത് എ. (അസി.പ്രൊഫ. ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട). ഡോ. ദീപ ബി. എസ്. ആണ് ഗവേഷണ മാർഗ്ഗദർശി. തുമ്പൂർ കോങ്കോത്ത് ആൻ്റു – എൽസി ദമ്പതികളുടെ മകളും കൊറ്റനല്ലൂർ പുല്ലൂക്കര സിക്സൻ്റെ ഭാര്യയുമാണ്. മക്കൾ – സരിഗ, സനിമ

ബോട്ടണി ഇൽ ഡോക്ടറേറ്റ് നേടി ശ്രുതി ഇ പി എം

ഇരിങ്ങാലക്കുട: വടക്കു പടിഞ്ഞാറൻ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടൽ പായലുകളുടെ ഭൗതിക രാസജൈവ പ്രവർത്തന പഠനങ്ങൾ എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എസ് എൻ കോളേജ് നാട്ടികയുടെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് ആണ് ഗവേഷണ ബിരുദം നേടിയിരിക്കുന്നത്… റിട്ട അസിസ്റ്റന്റ് പ്രൊഫസർ ചിത്ര ജി ആണ് ഗവേഷണ ഗൈ ഡ് നിലവിൽ നാട്ടിക sn കോളേജിൽ ബോട്ടണി വിഭാഗത്തിൽ താത്കാലിക അധ്യാപികയായി ജോലി ചെയുന്നു. തളിക്കുളം എരണേ ഴത് പടിഞ്ഞാറ്റയിൽ മനോഹരന്റെയും ഗീതയുടെയും […]

യുവതിയെ കുത്തിയ കേസിൽ പിടിയിൽ

കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തിയ കേസിൽ പിടിയിൽ. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെ പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടുദിവസം മുൻപാണ് തൃശൂർ അടാട്ട് ഉള്ള ഫ്ലാറ്റിൽ വെച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുള്ള ശാർമിളയെ ഇയാൾ കത്തികൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടത്. യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുമായി ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ച് വരുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. […]

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മുരിയാട് മൂലക്കാട്ടിൽ പരേതനായ വിശ്വംഭരൻ മകൻ വിഷ്ണു ( 31 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ ഇന്ദിര.സഹോദരി വൃന്ദ.ആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 സെപ്റ്റംബർ 25- തീയ്യതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 2025–26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സോണിയ ഗിരി, വൈസ് പ്രസിഡന്റുമാരായി എ. എസ്. സതീശൻ വാരിയർ, ജിഷ്ണു സനത്ത്, സെക്രട്ടറി പി. നന്ദകുമാർ, ജോയിന്റ് സെക്രട്ടറി വി. കെ. ഗിരീഷ് കുമാർ, ട്രഷറർ ജി. മുരളി പഴയാറ്റിൽ, പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മേനോൻ ടി. എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി. ആർ. രാമൻ നമ്പ്യാർ, ശിവദാസ് പള്ളിപ്പാട്ട്, ജയശ്രീ ഹരിദാസ്, പി. കെ. ഉണ്ണിക്കൃഷ്ണൻ […]

ശ്രീഷ (33) അന്തരിച്ചു

ഇരിങ്ങാലക്കുട: വരവൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശ്രീഷ (33) അന്തരിച്ചു. ഭർത്താവ്: കൊരുമ്പിശ്ശേരി പോക്കുരുപറമ്പിൽ സന്ദീപ്. ഷൊർണൂർ പയ്യനായാട്ട് പരേതനായ സുരേഷിന്റെയും സന്ധ്യയുടെയും മകളാണ്. മകൾ : ബ്രിയോണ . സഹോദരൻ: സോനു. സംസ്കാരക്രിയകൾ വ്യാഴാഴ്ച രാവിലെ 9-ന് കൊരുമ്പിശ്ശേരിയിലെ വസതിയിൽ. തുടർന്ന് സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ

തൃശ്ശൂരിൽ യുവതിയെ കുത്തി

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തി. മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാർമിളയെയാണ് ഇയാൾ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി ശാർമിളയെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. അടാട്ടെ സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.അക്രമത്തിന് ശേഷം മാർട്ടിൻ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് […]

കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ

ജയപ്രകാശ് കെ എ ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത് ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്നു ഇയാൾ നിലവിൽ എറണാകുളം ജില്ലാ ലേബർ ഓഫീസിലാണ് ജോലി ചെയ്യുന്നത് ഗുരുവായൂരിലെ റസ്റ്റോറന്റിൽ താലിക ജീവനക്കാരുടെ എണ്ണം കൂടുതൽ ആണെന്നും നടപടി എടുക്കാതിരിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത് ആഗസ്റ്റ് 30 നാണ് റസ്റ്റോറന്റിൽ പരിശോധനയ്ക്കായി എത്തുന്നത് തുടർന്ന് സെപ്റ്റംബർ 16ന് റസ്റ്റോറന്റ് മാനേജറിൽ നിന്നും 5,000 രൂപ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങിയിരുന്നു സെപ്റ്റംബർ 17 ന് […]

യുവതിയെ കുളത്തിൽ മരിച്ച നിലയിൽ

കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ വരവൂർ പിലാക്കാട് സ്വദേശി 24 വയസ്സുള്ള ഗ്രീഷ്മയെയാണ് വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയെ ഞായറാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.പോലീസിൻറെ നേതൃത്വത്തിൽ യുവതിക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകിട്ട് വരവൂർ മഞ്ഞച്ചിറ കുളത്തിൽ യുവതിയുടെ ചെരിപ്പും ബാഗും കണ്ടത്.വടക്കാഞ്ചേരി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം തൃശൂർ ഗവൺമെൻറ് മെഡിക്കൽ […]

മാടായിക്കോണം ഗവ യു.പി. സ്കൂളിൽ കായികോപകരണ വിതരണം ഉദ്ഘാടനം

2025-2025പദ്ധതി വിഹിതം 50,000 രൂപ പ്രയോജനപ്പെടുത്തി മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ യു പി സ്കൂളിന് വാങ്ങിയ കായികോപകരണങ്ങളുടെ വിതരണോദ്ഘാടനം 22/09/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.മുൻ ഫുട്ബോൾ പ്ലെയർ സന്തോഷ് വിശിഷ്ടാതിഥിയായിരുന്നു. പ്രധാനധ്യാപിക ഷെൽബി ഇ ടി സ്വാഗതം ആശംസിച്ചു. പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി പി ബി സത്യൻ, പിടിഎ എക്സിക്യൂട്ടിവ് അംഗം […]