IJKVOICE

ജീവവായുവിനായി കാത്തുനിൽക്കാതെ സ്വാതി മടങ്ങി

തൃശ്ശൂർ: ജീവവായുവിനായുള്ള പോരാട്ടം അവസാനിപ്പിച്ച് സ്വാതി മടങ്ങി. ആറു വർഷമായി കൃ ത്രിമ ശ്വസനോപകരണത്തിൻ്റെ സഹായത്താലാണ് ഈ 22-കാരി ജീവിച്ചിരുന്നത്. ശ്വാസകോശങ്ങളിൽ കുമി ളകളുണ്ടാകുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗത്തിൻ്റെ പിടിയിലായിരുന്നു അഞ്ചേരി ആൻസി റോഡിൽ മുല്ലയ്ക്കൽ ഗോപിയുടെയും സന്ധ്യയുടെയും മൂന്നു മക്കളിൽ ഇളയവളായ സ്വാതി. ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധി യെഴുതിയിരുന്നു. ഇതിനായി പണം സ്വരൂപിക്കാനുള്ള പ്രയത്നത്തിലായിരുന്നു കുടുംബവും നാട്ടുകാരും. കഴിഞ്ഞ ദിവസം സെക്കന്തരാബാദിലെ യശോദ ആശുപത്രിയിലായിരുന്നു അന്ത്യം .സഹോദരങ്ങൾ: സ്നേഹാ ശ്രീരാജ്, സൗമ്യാ […]

വികാരിയെയും ബിഷപ്പിനെയും അപകീർത്തിപ്പെടുത്തിയ ആൾ അറസ്റ്റിൽ

​മാള: പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ പള്ളി വികാരിയായ പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ട് (63) എന്നയാൾക്കെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടിൽ വീട്ടിൽ നെൽസൺ പോൾസൺ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇരിഞ്ഞാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ […]

ചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു

79 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച നാടകനടനും സംവിധായകനും ആയ ജോസ് പായമ്മൽ ഭർത്താവാണ്. ഇരുവരും നാടകരംഗത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. തൃശൂർ പൂരം പ്രദർശനത്തിൽ 50 വർഷം തുടർച്ചയായി ഇവർ രണ്ടായിരത്തോളം തൽസമയ നാടകം അവതരിപ്പിച്ചു. തുടർച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് കലാലയം രാധയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്‌കാരവും ലഭിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ, സൂര്യദാനം, രാത്രികൾ നിനക്കുവേണ്ടി, ഇസബെല്ല, ജമ്നപ്യാരി, ചിൽഡ്രൻസ് പൊലീസ്, ഒരേ […]

എ.എസ്. ശശിധരൻ 70 വയസ്സ് നിര്യാതനായി

ആമ്പല്ലൂർ കളരിക്കൽ എ.എസ്. ശശിധരൻ 70 വയസ്സ് നിര്യാതനായി.ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല ,കരുവന്നൂർ യൂണിറ്റ് അംഗമായ ശശിയേട്ടൻ തൃശ്ശൂർ ജില്ല സെക്രട്ടറിയായും സംസ്ഥാന പി ആർ ഒ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ശശിയേട്ടൻ നിരവധി ഫോട്ടോഗ്രാഫി അവാർഡുകൾ നേടിയിട്ടുള്ള വ്യക്തിയായിരുന്നു.ഭാര്യ : സജി മക്കൾ: രമ്യ ,രഞ്ജിത്ത് . സംസ്കാരകർമ്മം (13-02-2026) ഇന്നു വൈകിട്ട് 5 മണിക്ക്

ഹൈന്ദവർ ഒന്നിച്ചാൽ രാജ്യം മതേതരമാകും: ശശികല ടീച്ചർ

വേളൂക്കര പഞ്ചായത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം കൊറ്റനല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാനന്ദലയം ആശ്രമത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ. പഞ്ചപരിവർത്തനം ഇന്ന് ഹിന്ദു സമാജത്തിന്റെ ഏകതയ്ക്ക് അനിവാര്യമാണ് എന്ന് തദവസരത്തിൽ ശശികല ടീച്ചർ ഓർമ്മിപ്പിച്ചു. ശിവഗിരി ശ്രീ ബ്രഹ്‌മാ നന്ദാലയം കൊറ്റനല്ലൂർ ആശ്രമം മഠാധിപതി ശ്രീമദ് അംബികാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ സനാതന ധർമ്മ പ്രഭാഷകൻ ശ്രീ ഒ. എസ്. സതീഷ് മുഖ്യപ്രഭാഷണം ചെയ്തു. എസ്എൻഡിപി മുകുന്ദ പുരം യൂണിയൻ പ്രസിഡന്റ് ശ്രീ […]

ഡിസോൺ കലാകിരീടം

ഡിസോൺ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളേജ് തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവകിരീടം സ്വന്തമാക്കി ക്രൈസ്റ്റ് കോളേജ്. ദഫ് മുട്ട്, മാർഗംകളി, നാടകം എന്നീ ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും പങ്കെടുത്ത മറ്റെല്ലാ ഓൺസ്റ്റേജ് മത്സരങ്ങളിലും ഒന്നാം സ്ഥാനവും, ഓഫ്‌ സ്റ്റേജ് മത്സരങ്ങളിൽ മികച്ച പ്രകടനവും കാഴ്ച്ച വച്ച ക്രൈസ്റ്റ് കലോത്സവ വേദിയിലെ ഏറ്റവും ഉയർന്ന ലീഡായ 319 പോയിന്റുകൾ നേടിക്കൊണ്ടാണ് കലാകിരീടം നേടിയത്. മലയാളം നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തതും രണ്ടാം […]

ക്രൈസ്റ്റ് കോളേജിൻ്റെ തേരോട്ടം

ഡി സോൺ കലോത്സവത്തിൽ മാപ്പിള കലകളിൽ ക്രൈസ്റ്റ് കോളേജിൻ്റെ തേരോട്ടം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ മാപ്പിള കലകളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ സർവ്വാധിപത്യം. സോണൽ തലത്തിൽ കലാമേളയിൽ കിരീടം നേടുവാൻ മാപ്പിള കലകളിലുള്ള വിജയങ്ങൾ നിർണായക പങ്കുവഹിച്ചു. ഒപ്പന, കോൽക്കളി, അറ ബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനവും ദഫ്മുട്ടിൽ രണ്ടാം സ്ഥാനവും കോളേജ് നേടി

സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണ ഉദ്ഘാടനം മാറ്റി വെയ്ച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫെബ്രുവരി 10 ന് നിശ്ചയിച്ചിരുന്ന സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണ ഉദ്ഘാടനം മാറ്റി വെയ്ച്ചു