IJKVOICE

തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസിന് സ്ഥലം മാറ്റം

തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസിന് സ്ഥലം മാറ്റം.കാസർഗോഡ് കളക്ടർ ആയാണ് അർജ്ജുൻ പാണ്ഡ്യൻ സ്ഥലം മാറി പോകുന്നത്. തൃശ്ശൂരിലേയ്ക്ക് പകരം ടൂറിസം ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന ശിഖ സുരേന്ദ്രൻ ഐ എ എസ് ആണ് കളക്ടർ ആയി എത്തുന്നത്.

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി*… ആളൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ വില്ലേജ്, മാനാട്ടുകുന്ന് ദേശത്ത്, പെരിപറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്ന വിളിക്കുന്ന രതീഷ് 43 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആളൂർ […]

പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യ നയത്തിനെതിരെ ഇരിഞ്ഞാലക്കുട രൂപത കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി പ്രതിഷേധ പ്രകടനം നടത്തി: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ, ആളൂർ നവചൈതന്യ പരിസരത്ത് ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാദർ ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത കോർഡിനേറ്റർ ശ്രീ കെ എഫ് ബാബു മാഷ് അധ്യക്ഷതവഹിച്ചു. പാതിരാത്രി വരെ […]

അന്താരാഷ്ട്രമേള അഞ്ചാം ദിനത്തിലേക്ക്

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രമേള അഞ്ചാം ദിനത്തിലേക്ക് ; അഞ്ചാം ദിനത്തിൽ ” എബ്ബ് ” ഉം ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ” യും ഇരിങ്ങാലക്കുട : ചലച്ചിത്രഭാഷയുടെ ഉൾക്കാഴ്ചകൾ ആസ്വാദകർക്ക് പകർന്ന് കൊണ്ട് എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്. അഞ്ചാം ദിനമായ ബുധനാഴ്ച (ഫെബ്രുവരി 25 ) മാസ് മൂവീസിൽ രാവിലെ 10 ന് ജിയോ ബേബി സംവിധാനം ചെയ്ത ” എബ്ബ് “, ഐ ജി മിനി സംവിധാനം ചെയ്ത ” ആദിസ്നേഹത്തിൻ്റെ […]

ഫെബ്രുവരി 28 നകം റോഡ് പണി തീർന്നില്ലെങ്കിൽ കോടതിയിലേക്ക്.

കൊടുങ്ങല്ലൂർ തൃശൂർ സംസ്ഥാന പാത നിർമ്മാണം ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കാതെ വന്നാൽ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാസഞ്ചേഴ്‌സ് ഫോറം.

നഗരസഭയിൽ ധർണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ജലവിതരണ നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ധർണ നടത്തി

ധർണ്ണ സംഘടിപ്പിച്ചു

കെ.എസ്.ടി.പി യുടെ റോഡ് നിർമ്മാണത്തിടെ പെപ്പ് പൊട്ടി കുടിവെള്ളം വിതരണം തടസ്സപെട്ടതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം എവിടെ എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു

അന്ന ജീസന് ദേശീയ തലത്തിൽ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം

ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളേജുകളിൽ നിന്നുള്ള കുട്ടികൾക്കായ് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വരിൽ വച്ച് നടത്തിയ ഗോൾഡ് മെഡൽ ഫോർ ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ് മത്സരത്തിലാണ് കല്ലേറ്റുംകര നിപ്പ്മറിലെ അവസാന വർഷ വിദ്യാർത്ഥിയായ അന്ന ജീസൺ വിജയിയായത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ പ്രത്യേക അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിയ അന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്ത് ചെറുവത്തൂർ ജിസന്റെയും ഡെൽറ്റി ടീച്ചറുടെയും മകളാണ്

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ടം

കലാകാരൻ വേണുജിയെ ഇരിഞ്ഞാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദരിച്ചു 29-ാം വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ, V P രാധാകൃഷ്ണൻ, സിജു യോഹന്നാൻ, വർഗീസ് ജോൺസൺ, ജയശങ്കർ, വർഗീസ് തെക്കേക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു