IJKVOICE

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം ഉപയോഗിച്ചാണ് പാച്ചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി.പ്രകാശ്, മുന്‍ പിടിഎ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം.ഷാജഹാന്‍, വി.ബി.ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്ത്രീയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ

മതിലകം സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് മോശമായ ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിക്കുകയും തുടർന്ന് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് ഇപ്പോൾ വാടകയ്ക്ക് മതിലകം ഫെറി റോഡിൽ താമസിക്കുന്ന എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ റൌഡി ആയ എരുമപ്പെട്ടി ഒഴിച്ചിരിഗാലിൽ വീട്ടിൽ ശ്രീരാഗ് (29 വയസ്സ്) എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാഗിനെതിരെ കുന്നംകുളം, എരുമപ്പെട്ടി, പുതുക്കാട്, നെടുപുഴ, പയ്യോളി, പഴയന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളെയായി 12 ക്രിമിനൽ കേസുകൾ ഉണ്ട് മതിലകം പോലീസ് സ്റ്റേഷൻ […]

ദേശസ്‌നേഹ സദസ്സ് സംഘടിപ്പിച്ചു

ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബി ജെ പി ഇരിങ്ങാലക്കുടയില്‍ ദേശസ്‌നേഹ സദസ്സ് സംഘടിപ്പിച്ചു

പൂരവിളംബരം നടത്തി

തൃശ്ശൂർ പൂരം തെക്കേ ഗോപുരനട തുറന്ന് നെയ്ത്തല കാവിലമ്മ പൂരവിളംബരം നടത്തി

തൃശൂർ സൗത്ത് ജില്ല ശില്ലശാല

വഖഫ് നിയമ ഭേദഗതി ജന ജാഗരണ യജ്ഞം. തൃശൂർ സൗത്ത് ജില്ല ശില്ലശാല, ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ബിജെപി ഇൻ്റ്വലക്ചൽ സംസ്ഥാന സെൽ കൺവീനർ അഡ്വ: ശങ്കു.ടി.ദാസ് ഉത്ഘാടനം ചെയ്തു. ജില്ല ജന:സെക്രട്ടറി കെ പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജില്ല ഭാരവാഹികളായ അഡ്വ: ആശ,അജീഷ് പൈക്കാട്ട്, സംസ്ഥാന കമ്മറ്റിയംഗം സി പി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

അന്തോണി(85) നിര്യാതനായി

കല്ലേറ്റുംകര:- വാലപ്പൻ ചെറിയകുട്ടി മകൻ അന്തോണി(85) നിര്യാതനായി. കല്ലേറ്റുംകര BVM ഹൈസ്കൂൾ റിട്ടയേർഡ് നോൺ ടീച്ചിങ്ങ് സ്റ്റാഫായിരുന്നു. ഭാര്യ:പരേതയായ ത്രേസ്യക്കുട്ടി (കൂട്ടപ്ലായി കുടും ബാംഗം, പേരാമ്പ്ര) മക്കൾ:ഷാജു വാലപ്പൻ(ചെയർമാൻ, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ്). ഭാര്യ ലിൻസി ( പാലക്കപറമ്പിൽ കുടുംബാംഗം, ഇരിഞ്ഞാലക്കുട) ബൈജു (ഇലക്ട്രിക്കൽ എഞ്ചിനീയർ, മാൾട്ട )ഭാര്യ ബ്രിന്റ (കാച്ചപ്പിള്ളി കുടുംബാഗം, താണിശ്ശേരി, ഇരിഞ്ഞാലക്കുട) ഷാബു (ബിസിനസ്സ്, കല്ലേറ്റുംകര ) ഭാര്യ അഡ്വ.അനു (പൊട്ടത്തുപറമ്പൻ കുടുംബാംഗം, ചേലൂർ) ഷിബു (മെക്കാനിക്കൽ സൂപ്പർവൈസർ, അൽ – […]

വികസനസമിതി യോഗത്തില്‍ ആവശ്യം

എടതിരിഞ്ഞി വില്ലേജിലെ അന്യായമായ ന്യായവില സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം

സുഭദ്ര ( 86) അന്തരിച്ചു

ഇരിങ്ങാലക്കുട – കുറ്റിക്കാട്ട് ശിവരാമൻ ഭാര്യ സുഭദ്ര ( 86) അന്തരിച്ചു. മക്കൾ – സന്തോഷ്, വിനോദ്, അനൂപ്. മരുമക്കൾ – വിനീത, ജിത, മധുമിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വിനോദിൻ്റെ ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ….. വിനോദ് – 9388882566 , 7012425662 സന്തോഷ് – 8667068526

രണ്ടു പ്രതികൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലുളള ബിവറേജ് ഷോപ്പിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന കാട്ടൂർ ലേബർ സെൻ്റർ ദേശത്ത് ഒറ്റാലി വീട്ടിൽ സതീശൻ 53 വയസ്സ് എന്നയാൾ ഷോപ്പിന്റെ കൌണ്ടർ ക്ലോസ്സ് ചെയ്ത് ഷട്ടർ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന കാറളം കല്ലന്തറ താണിശ്ശേരിയിൽ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തുശ്ശേരി കണ്ണമ്പുള്ളി വീട്ടിൽ ഓലപീപ്പി സജീവൻ എന്നു വിളിക്കുന്ന സജീവൻ, (45 വയസ്സ് ), പോട്ട പടിഞ്ഞാറെത്തല വീട്ടിൽ ഫ്രിജോ (38 വയസ്സ് ) […]