കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലി യുടെയും മകൾ 10 വയസ്സുള്ള എൽവിന റെജി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 . 00 മണിയോടെയാണ് സംഭവം. വീടിനുള്ളിലെ ജനലിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 5 -ആം ക്ലാസ് വിദ്യാര്ഥിനിയാണ. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി നിഷ ഷാജി ചുമതലയേറ്റു; റിഷി കെ. പൂച്ചെണ്ടു നൽകി.
കവി സച്ചിദാനന്ദനെ ആദരിച്ച് ‘സച്ചിദാനന്ദം കാവ്യോൽസവം’ സെപ്തംബർ 6-8, ഇരിങ്ങാലക്കുടയിൽ.
ഇരിഞ്ഞാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

ഇരിങ്ങാലക്കുടയിലെ സാമൂഹിക സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന സെൻട്രൽ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസിഡണ്ടായി ഷാജു ജോർജും സെക്രട്ടറിയായി രാജേഷ് മേനോനും ട്രഷററായി സെബാസ്റ്റ്യൻ സി ജെയും സ്ഥാനമേറ്റു. പ്രസിഡണ്ട് കെ ജെ ജോജോ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഗവർണർ ടി ജെ പ്രിൻസ്, അനൂപ് ചന്ദ്രൻ, രമേഷ് കൂട്ടാല, രാജേഷ് കുമാർ, പി .ടി ജോർജ്, വിപിൻ പാറമേക്കാട്ടിൽ, […]
ഇന്തോനേഷ്യയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ഒരു സ്നേഹ സമ്മാനം.

അവിട്ടത്തൂർ: മസ്തിഷ്കാഘാതം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന അവിട്ടത്തൂർ സ്വദേശി ശ്രീകാന്തിന് സ്നേഹ സമ്മാനം സ്വരൂപിച്ച് ഇന്തോനേഷ്യ ബാത്താം മലയാളി ക്ലബ്. ഇന്ന് രാവിലെ ചികിത്സ സഹായ സമിതി കോർഡിനേറ്റർ ജോളി മാസ്റ്റർ കൈവശം 80000 രൂപ ശ്രീ വിപിൻ പാറമേക്കാട്ടിൽ ശ്രീമതി മഡിയ സുഹാർത്തിക എന്നിവർ ചേർന്ന് കൈമാറി. സമിതി ട്രഷറർ ഋഷിൽ, വാർഡ് 6 ലെ മെമ്പർ ബിബിൻ തുടിയത്ത്, പൊതുപ്രവർത്തകൻ ശ്രീ ജിതീഷ് മോഹൻ, ശ്രീ ഗിരീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്ന. ഇന്തോനേഷ്യയിലെ ബാത്താം ദ്വീപിലെ […]
മഠത്തിക്കര സ്വദേശി മോഹനൻ കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി.

ഇരിങ്ങാലക്കുട : കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മഠത്തിക്കര സ്വദേശിയായ പൊതു പ്രവർത്തകൻ മോഹനൻ മാതൃകയായി.ഐക്കരക്കുന്ന് ഭാഗത്തു നിന്ന് കളഞ്ഞു കിട്ടിയ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് ഉടമ കല്ലേറ്റുംകര സ്വദേശിനിക്ക് കൈമാറിയത്.കളഞ്ഞു കിട്ടിയ മാല മോഹനൻ കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. അവിടെ വച്ചാണ് മാല ഉടമയ്ക്ക് തിരിച്ചു നൽകിയത്.കല്ലേറ്റുംങ്കര സ്വദേശികളായ കളക്കാട്ട്ക്കാരൻ ഷിഹാബ് ഷമല ദമ്പതികളുടെ മൂന്നര പവൻ്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ ഭാഗമായി എത്തിയ […]
തൃശൂർ തളിക്കുളത്ത് തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു.

നമ്പിക്കടവിൽ താമസിക്കുന്ന 52 വയസ്സുള്ള സുനിൽകുമാർ ആണ് മരിച്ചത്. രാവിലെ 6:40ഓടെ ആയിരുന്നു അപകടം.നമ്പിക്കടവ് ബീച്ചിൽ കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കരുപ്പടന്ന തെരുവ് നായ് ശല്യം രൂഷം, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കടിച്ച് നശിപ്പിച്ചു.
കൊടുങ്ങല്ലൂർ നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്.
വിസ തട്ടിപ്പ്: ഇരിഞ്ഞാലക്കുടയിൽ ബ്ളൂ മിസ്റ്റി കൺസൾട്ടൻസി പ്രതി സിനോബ്, പിടിയിൽ.