ജീവൻ രക്ഷിച്ച് പോലീസ്

ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനം […]
ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ

കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് […]
ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്

ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക്
യുവതിയെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
സ്ത്രീ പീഡന മരണം

മാള : മാള പോലീസ് സ്റ്റേഷനിലെ 2016 ലെ സ്ത്രീ പീഡന മരണകേസിൽ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മാള പുത്തൻചിറ വില്ലേജിൽ വെള്ളൂർ ദേശത്ത് കൈമപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സജു 42 വയസ്, എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പുത്തൻചിറയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ എ എസ് ഐ […]
ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. പ്രതി പരാതിക്കാരിയെ 17.07.2025 തിയ്യതി വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ റൗണ്ടിലുള്ള ശ്രീ ബുദ്ധ ലോഡ്ജിലേക്ക് കൂട്ടി കൊണ്ട് പോയശേഷം പരാതിക്കാരിക്ക് എന്തോ കുടിക്കാൻ നൽകി പാതി മയക്കി ലൈഗികമായി പീഡിപ്പിക്കുയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് 27-07-2025 തിയ്യതി രാവിലെ 11.30 മണിയോടെ പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ചീനിക്കാസ് ബസ് കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിൽ പാർക്ക് […]
ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് […]
ചോര പാടുകൾ ആശങ്ക പരത്തി

മാപ്രാണം സെൻ്ററിലെ ബസ് സ്റ്റോപ്പിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എ ടി എം ന് മുന്നിലായി ചോര പാടുകൾ ആശങ്ക പരത്തി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തൊട്ടടുത്ത് പൊടിയിൽ രാജാവിൻ്റെ മകൻ എന്ന് എഴുത്തുമുണ്ട്. ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്. ബാങ്കിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്
സന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കുന്നംകുളം സ്വദേശിയായ സന്യാസി തെലുങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം

ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം, ഇന്ന് 30.06.2025 തീയതി സംസ്ഥാന പോലിസ് മേധാവിയുടെ ആസ്ഥാനത്തു വച്ച ചടങ്ങിൽ കേരള സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS Commendation സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.* *B. കൃഷ്ണകുമാർ IPS ജില്ലാ പോലീസ് മേധാവി തൃശൂർ റൂറൽ, സുമേഷ് കെ. ഡി.വൈ.എസ്.പി ചാലക്കുടി, വി. കെ. രാജു, ഡി.വൈ.എസ്.പി, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ, സജീവ് എം. കെ. […]