ണ്ഡാര മോഷ്ടാവിനെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ത തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
പിടികിട്ടാപ്പുള്ളി 26 വർഷത്തിന് ശേഷം പിടിയിൽ
കാട്ടൂർ പോലീസ് സ്റ്റേഷനിൽ 1998 ൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ ബാലൻ മകൻ രാജേഷ് എന്നയാളെ മാരകയുധമായ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ച കേസ്സിലെ പ്രതി എടക്കുളം ദേശത്ത് കണിച്ചായി വീട്ടിൽ പൊറിഞ്ചു മകൻ പിയൂസ് 58 വയസ്സ് എന്നയാൾ 28 വർഷത്തിന് ശേഷം പിടിയിലായി. അന്ന് കേസ്സിൽ ഒളിവിൽ പോയ ഇയാൾ ഇത്രയും നാൾ പല പല സംസ്ഥാന ങ്ങളിൽ ഒഴിവില്ല കഴിഞ്ഞു വരികയായിരുന്നു. ഇയാളെ കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോൾ ഓർമ്മ പോലുമില്ല.. […]
പ്രസവിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ
യുവതിയെ ഉപദ്രവിച്ച് ചിത്രം പകർത്തിയ യുവാവ് അറസ്റ്റിൽ
ലോൺ വാഗ്ദാനത്തിൻ്റെ മറവിൽ തട്ടിപ്പ്
സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു’കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു. തുടർന്ന് ലോൺ തുക ലഭിക്കാതെയതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് […]
കാർ-KSRTC ബസ് അപകടത്തിൽ യുവാവ് മരിച്ചു
മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന […]
മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ
പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദി(29)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊടകര സ്കൂളിൽ മോഷണം
വിദ്യാർത്ഥിനി പീഡനം
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു
എക്‌സൈസ് 16 കുപ്പി വിദേശമദ്യം പിടികൂടി; പ്രതി റിമാന്റില്‍.
ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അനുകുമാര്‍. പി.ആര്‍ ഉം പാര്‍ട്ടിയും കൂടി താഴെക്കാട് കണ്ണിക്കര ദേശത്ത് അനധികൃത വില്‍പനക്കായി സൂക്ഷിച്ചിരുന്ന 16 കുപ്പികളിലായുള്ള 8ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.കണ്ണിക്കര സ്വദേശി ചാതേലി വീട്ടില്‍ വര്‍ക്കി മകന്‍ ആന്റിസന്‍ ( 55വയസ്സ് ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.