പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി.
ഇരിങ്ങാലക്കുടയിലെ റോഡിലെ കുഴികൾ അടക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
മാപ്രാണം നക്ഷത്ര റസിഡൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചികിത്സ സഹായ വിതരണം പഠനോപകരണ വിതരണം ആദരണം എന്നിവ നടന്നു
വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദേവാലയത്തിലെ ഇടവകദിനാഘോഷം 2024 മെയ് 26 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.ഇടവക ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന പൊതുസമ്മേളനം എൻഡോവ്മെൻ്റ് വിതരണം ആദരിക്കൽ വിവിധങ്ങളായ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു. ഇടവകദിനാഘോഷം ഫാദർ സെബാസ്റ്റ്യൻ അരിക്കാട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുത യോഗത്തിൽ വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാദർ സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിക്കുകയും ജനറൽ കൺവീനർ ജോൺസൺ കോക്കാട് സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ഇടവക കൈകാരൻ സജി […]
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പള്ളിനട പൂവത്തറ വീട്ടിൽ കുട്ടൻ (മാധ്യമപ്രവർത്തകൻ ഇരിങ്ങാലക്കുട.കോം ) ഭാര്യ സുജാത ( 45 ) ശ്വാസതടസ്സം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു.

മകൻ ആദിത്ത്.സംസ്കാരം ഇന്ന് ( 27/5/24 ) തിങ്കളാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.
പള്ളിയിൽ നിന്നും മടങ്ങും വഴി നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.
തലയ്ക്ക് അടിച്ച് കൊലപെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യ ജോലിയ്ക്ക് പോകുന്ന കാര്യം അറിയിച്ചില്ല എന്ന കാരണത്താൽ തലയ്ക്ക് അടിച്ച് കൊലപെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
സാംസ്കാരിക സാഹിത്യ സംഘടനയായ സംഗമ സാഹിതിയുടെ വാർഷിക പൊതുയോഗം മഹാത്മാ ഗാന്ധി ലൈബ്രറി ഹാളിൽനടന്നു.
തൃശ്ശൂർ ചാവക്കാട് ചേറ്റുവ പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു. ജനറൽ ആശുപത്രിക്ക് സമീപം കോളേജ് റോഡിലാണ് മരത്തിന്റെ ചില്ല പൊട്ടി വീണത്.